ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ലീഡ് നില മാറി മറിയുന്നു. വോട്ടെണ്ണല്‍ തുടങ്ങിയതിനു പിന്നാലെ ലീഡ് ഉയര്‍ത്തിയത് ആം ആദ്മി പാര്‍ട്ടിയാണെങ്കിലും പിന്നാലെ ബിജെപി ലീഡ് ഉയര്‍ത്തി തുടങ്ങി. 123 സീറ്റുകളിലാണ് നിലവില്‍ ബിജെപി ലീഡ് ചെയ്യുന്നത്.
ആദ്യ ഫലസൂചനകളില്‍ 102 സീറ്റില്‍ ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി ലീഡ് ഉയര്‍ത്തിയത്. അതേസമയം കോണ്‍ഗ്രസിന് വെറും ആറ് സീറ്റില്‍ മാത്രമാണ് ലീഡ്
മൂന്ന് കോര്‍പ്പറേഷനുകളും സംയോജിപ്പിച്ച് ഒന്നാക്കിയ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ഡല്‍ഹിയിലെ സര്‍ക്കാര്‍ ഭരണം കൈയ്യാളുന്നത് ആംആദ്മി ആണെങ്കിലും പതിനഞ്ച് വര്‍ഷമായി മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളുടെയം ഭരണം ബിജെപിക്കാണ്.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് തൊട്ടു മുന്‍പാണ് മൂന്ന് കോര്‍പ്പറേഷനുകളും കേന്ദ്രസര്‍ക്കാര്‍ ഒറ്റ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാക്കി മാറ്റിയത്. ഇതോടെ മാറി മറഞ്ഞ സാധ്യതകള്‍ ആര്‍ക്ക് അനുകൂലമാകുമെന്ന ആകാംഷയിലാണ് പാര്‍ട്ടികള്‍.
ഡല്‍ഹിയിലെ മാലിന്യപ്രശ്‌നം ബിജെപിയുടെ പിടിപ്പുകേടാണെന്ന വിമര്‍ശനം ആംആദ്മി പാര്‍ട്ടി ഉയര്‍ത്തിയപ്പോള്‍ മന്ത്രി സതേന്ദ്രജെയിനിന്റെ ജയില്‍ വീഡിയോകള്‍ ചൂണ്ടിക്കാട്ടി അഴിമതിയാണ് ബിജെപി ഉയര്‍ത്തിയത്.
250 വാര്‍ഡുകളാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലുള്ളത്. 126 വാര്‍ഡുകളിലെ വിജയം കേവലഭൂരിപക്ഷത്തിന് വേണം. കോണ്‍ഗ്രസിന്റെ 147 സ്ഥാനാര്‍ഥികളും ബി.ജെ.പിയുടേയും ആം ആദ്മി പാര്‍ട്ടിയുടേയും 250 സ്ഥാനാര്‍ഥികളും വീതമാണ് ഇത്തവണ ജനവിധി തേടിയത്. എക്സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളുന്ന ബി.ജെ.പി 15 വര്‍ഷമായി തുടരുന്ന ഭരണം നാലാം തവണയും നിലനിര്‍ത്താം എന്ന പ്രതീക്ഷയിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.