കോംഗോയിൽ വിമതർ നടത്തിയ കൂട്ടക്കൊലയിൽ 300 ഗ്രാമീണർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കോംഗോയിൽ വിമതർ നടത്തിയ കൂട്ടക്കൊലയിൽ 300 ഗ്രാമീണർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കിഷിഷെ ഗ്രാമത്തിൽ കഴിഞ്ഞയാഴ്ച എം 23 എന്ന വിമത ഗ്രൂപ്പ് നടത്തിയെന്ന് ആരോപിക്കുന്ന കൂട്ടക്കൊലയിൽ 300 ഗ്രാമവാസികൾ കൊല്ലപ്പെട്ടതായി വ്യവസായ മന്ത്രി ജൂലിയൻ പലുകു. അതേസമയം ആരോപണം വിമത സംഘം നിഷേധിച്ചു.

ഡിആർസിന്റെ കിഴക്ക്-വടക്ക് കിവു പ്രവിശ്യയിലെ കിഷിഷെ ഗ്രാമത്തിൽ കലാപകാരികളുടെ ആക്രമണത്തിൽ കുറഞ്ഞത് 50 സാധാരണക്കാരെയെങ്കിലും കൊല്ലപ്പെട്ടതായി സൈന്യം നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ കൊല്ലപ്പെട്ടവരുടെ എണ്ണം 100 കവിഞ്ഞതായാണ് സർക്കാർ കണക്കുകൾ.

എന്നാൽ കൂട്ടക്കൊല സംബന്ധമായ ആരോപണങ്ങൾ എം 23 എന്നറിയപ്പെടുന്ന മാർച്ച് 23 വിമത സംഘം തള്ളിക്കളഞ്ഞു. കൂടാതെ നവംബർ 29 ന് ഗ്രാമത്തിൽ എട്ട് സാധാരണക്കാർ തങ്ങൾ തെറ്റായി വെടിവെച്ചത് മൂലം കൊല്ലപ്പെട്ടതായും സമ്മതിച്ചു.

സിവിൽ സൊസൈറ്റിയും മേഖലയിലെ എല്ലാ സമുദായങ്ങളെയും ഗ്രൂപ്പ് ചെയ്യുന്ന ഒരു സംഘടനയും സമാഹരിച്ച രേഖകൾ ഉദ്ധരിച്ചുകൊണ്ടാണ് വ്യവസായ മന്ത്രിയും സർക്കാർ വക്താവ് പാട്രിക് മുയയയും കൊലപാതക പരമ്പരയുടെ പുതിയ കണക്കുകളുമായി രംഗത്തെത്തിയത്.

കിഷിഷെയിലെയും അതിന്റെ പരിസരങ്ങളിലെയും എല്ലാ വിഭാഗത്തിൽ നിന്നും മരിച്ച ആളുകളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ തങ്ങളുടെ റിപ്പോർട്ടുകൾക്ക് കഴിഞ്ഞതായി 2007 മുതൽ 2019 വരെ വടക്കൻ കിവു പ്രവിശ്യയുടെ ഗവർണറായിരുന്ന പലുകു പറഞ്ഞു. ഒരു കമ്മ്യൂണിറ്റിയിൽ മാത്രം 105 ലധികം മരണങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കിഷിഷെയിലെ സ്ഥിരം നിവാസികളായ 300 ഓളം ആളുകളുടെ മരണങ്ങളെക്കുറിച്ച് രേഖകളിൽ നിന്നും വ്യക്തമാകുന്നുണ്ടെന്ന് പലുകു പറഞ്ഞു. കൊല്ലപ്പെട്ടവർ എഫ്‌ഡി‌എൽ‌ആറുമായി (റുവാണ്ടയുടെ വിമോചനത്തിനായുള്ള ജനാധിപത്യ സേനയിൽ നിന്നുള്ള ഹുട്ടസ് വംശജർ) ചേർന്ന് യാതൊരു പ്രവർത്തങ്ങളിൽ ഏർപ്പെടാത്തവരാണ്. കൂടാതെ സായുധരായ മയ്-മയ് ഗ്രൂപ്പുമായി യാതൊരു ബന്ധവുമില്ലാത്തവരാണെന്നും അദ്ദേഹം വിശദീകരിച്ചു.

മരിച്ചവരെല്ലാം സാധാരണക്കാരാണെന്നും അതിൽ പതിനേഴോളം പേർ കുട്ടികളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ പ്രദേശം എം 23 യുടെ അധിനിവേശത്തിന്റെ കീഴിലായതിനാൽ പൂർണ്ണമായി കൊല്ലപ്പെട്ടവരുടെ കണക്കുകൾ രേഖപ്പെടുത്തുന്നത് ബുദ്ധിമുട്ടാണെന്ന് മുയയ പറഞ്ഞു.

കോംഗോയിലെ ടുട്സി വംശജരെ ഉൾപ്പെടുത്തിയുള്ള വിമത ഗ്രൂപ്പാണ് മാർച്ച് 23 പ്രസ്ഥാനം. വർഷങ്ങളായി പ്രവർത്തനരഹിതമായിരുന്ന എം 23 കഴിഞ്ഞ വർഷം നവംബറിൽ വീണ്ടും സജീവമാകുകയും ജൂണിൽ ഉഗാണ്ടയുടെ അതിർത്തിയിലുള്ള ബുനഗാന പട്ടണം പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് കുറച്ചുകാലത്തേക്ക് ശാന്തമായ സംഘം ഒക്ടോബറിൽ വീണ്ടും ആക്രമണം തുടങ്ങി.

തങ്ങളുടെ ചെറിയ അയൽരാജ്യമായ റുവാണ്ട എം 23 യ്ക്ക് പിന്തുണ നൽകുന്നതായി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ആരോപിക്കുന്നു. യുഎൻ വിദഗ്ധരും അമേരിക്കൻ ഉദ്യോഗസ്ഥരും അടുത്ത മാസങ്ങളിൽ ഇതേകാര്യം ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാൽ 1994 ൽ റുവാണ്ടയിലെ ടുട്‌സി സമൂഹത്തെ വംശഹത്യയ്ക്ക് ശേഷം ഡിആർസിയിൽ സ്ഥാപിതമായ മുൻ റുവാണ്ടൻ ഹുട്ടു വിമത ഗ്രൂപ്പായ എഫ്‌ഡിഎൽആറുമായി രാജ്യത്തെ അധികാരികൾ ഒത്തുകളിച്ചുവെന്ന് റുവാണ്ട കുറ്റപ്പെടുത്തുന്നു.

റുവാണ്ടയിൽ ന്യൂനപക്ഷമായ ടുട്സി വംശജരെ ഭൂരിപക്ഷമായ ഹുട്ടു വംശജർ കൊന്നൊടുക്കിയ സംഭവമാണ് റുവാണ്ടൻ വംശഹത്യ എന്നറിയപ്പെടുന്നത്. 1994 ഏപ്രിൽ ഏഴ് മുതൽ ജൂലായ് മദ്ധ്യം വരെയുള്ള 100 ദിവസങ്ങൾക്കിടയിൽ അഞ്ച് ലക്ഷത്തിനും പത്ത് ലക്ഷത്തിനുമിടയിൽ ആളുകൾ കൊല്ലപ്പെട്ടു. ഇത് റുവാണ്ടയുടെ ജനസംഖ്യയുടെ 20 ശതമാനത്തോളം വരും. റുവാണ്ടയിലെ 70 ശതമാനം ടുട്സികൾ ഈ വംശഹത്യയിൽ കൊല്ലപ്പെട്ടതായി കരുതപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.