രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി; ബംഗ്ലാദേശിന് പരമ്പര

രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി; ബംഗ്ലാദേശിന് പരമ്പര

മിര്‍പുര്‍: രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശിനോട് തോറ്റ ഇന്ത്യക്ക് പരമ്പര നഷ്ടം. അഞ്ചു റണ്‍സിനാണ് ആതിഥേയരുടെ പരാജയം. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ പരാജയപ്പെട്ടു. അടുത്ത മത്സരത്തിലെങ്കിലും ജയിച്ച് നാണക്കേട് ഒഴിവാക്കാനാകും ഇന്ത്യയുടെ ശ്രമം.  

272 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ 28 പന്തില്‍ പുറത്താകാതെ 51 റണ്‍സെടുത്തെങ്കിലും വിജയത്തിലെത്തിക്കാനായില്ല. 82 റണ്‍സെടുത്ത ശ്രേയസ് അയ്യരും 56 റണ്‍സെടുത്ത അക്‌സര്‍ പട്ടേലും ഇന്ത്യക്കായി തിളങ്ങി.

വിരാട് കോഹ്ലി (അഞ്ച്), ശിക്കര്‍ ധവാന്‍ (എട്ട്), വാഷിങ്ടണ്‍ സുന്ദര്‍ (11), കെ.എല്‍. രാഹുല്‍ (14) ഉം റണ്‍സെടുത്ത് മടങ്ങി. ശ്രേയസ് അയ്യരുടെയും അക്‌സര്‍ പട്ടേലിന്റെയും നാലാം വിക്കറ്റ് കൂട്ടുക്കെട്ടാണ് ഇന്ത്യക്ക് പ്രതിക്ഷയേകിയത്. 113 റണ്‍സാണ് ഈ കൂട്ടുക്കെട്ടില്‍ പിറന്നത്. എന്നാല്‍, ശ്രേയസും അക്‌സറും പുറത്തായതോടെ ഇന്ത്യയുടെ നില പരുങ്ങലിയായി.

ഫീല്‍ഡിങ്ങിനിടെ കൈവിരലിന് പരിക്കേറ്റ രോഹിത് ഒമ്പതാമനായി ക്രീസിലെത്തി വെടിക്കെട്ടുതിര്‍ത്തതോടെ ഇന്ത്യന്‍ ക്യാമ്പ് വീണ്ടും പ്രതീക്ഷയിലായെങ്കിലും അവസാന പന്തില്‍ പരാജയം നേരിട്ടു. ബംഗ്ലാദേശിനായി ഇബാദത്ത് ഹുസൈന്‍ മൂന്നും ഷാകിബ് അല്‍ ഹസന്‍, മിറാസ് എന്നിവര്‍ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലദേശ് തകര്‍ച്ചയോടെയാണ് തുടങ്ങിയത്. സ്‌കോര്‍ബോര്‍ഡില്‍ 66 റണ്‍സ് മാത്രം കൂട്ടിചേര്‍ക്കുമ്പോഴേക്കും ആറു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. അനമുല്‍ ഹഖിനെ (11), നായകന്‍ ലിറ്റന്‍ ദാസ് (ഏഴ്), നജ്മുല്‍ ഹുസൈന്‍ (21), ഷാക്കിബ് അല്‍ ഹസന്‍ (എട്ട്), മുഷ്ഫിഖുര്‍ റഹീം (12) അഫീഫ് ഹുസൈന്‍ (0) എന്നിങ്ങനെയാണ് ആറ് വിക്കറ്റുകള്‍ വീണത്. 

പിന്നാലെയായിരുന്നു മെഹ്ദി ഹസന്റെയും മഹമദല്ലയുടെയും ചെറുത്തുനില്‍പ്പ്. ഇരുവരുമാണ് സ്‌കോര്‍ ബോര്‍ഡ് മുന്നോട്ടു കൊണ്ടുപോയത്. നാലു സിക്‌സും എട്ടു ഫോറുകളും ഉള്‍പ്പെടെ മെഹ്ദി ഹസന്റെ അപരാജിത സെഞ്ച്വറിയും (83 പന്തില്‍ 100 റണ്‍സ്), മഹമദുല്ലയുടെ (96 പന്തില്‍ 77 റണ്‍സ്) ചെറുത്തുനില്‍പ്പുമാണ് ബംഗ്ലാദേശിന്റെ സ്‌കോര്‍ 217ല്‍ എത്തിച്ചത്. 

ഇന്ത്യക്കായി വാഷിങ്ടണ്‍ സുന്ദര്‍ മൂന്നു വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. 2015ല്‍ ബംഗ്ലാദേശില്‍ അവസാനമായി കളിച്ച പരമ്പരയിലും ഇന്ത്യ 2-1ന് തോറ്റിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.