ഗുജറാത്തിൽ ബിജെപി തരംഗം; ഹിമചലിൽ കോൺഗ്രസിന് പ്രതീക്ഷ

ഗുജറാത്തിൽ ബിജെപി തരംഗം; ഹിമചലിൽ കോൺഗ്രസിന് പ്രതീക്ഷ

ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത്, ഹിമാചൽ നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ ബിജെപിക്കും കോൺഗ്രസിനും പ്രതീക്ഷ. ഗുജറാത്തിൽ ബിജെപി താരംഗമാണെങ്കിൽ ഹിമാചൽ പ്രദേശിൽ തുടർ ഭരണ മോഹങ്ങൾക്ക് തിരിച്ചടി നൽകി കോൺഗ്രസാണ് മുന്നിട്ട് നിൽക്കുന്നത്. 

രാവിലെ ഒൻപത് മണിവരെയുള്ള ഫലം പുറത്ത് വന്നപ്പോൾ ഗുജറാത്തിൽ 130 ഇടത് ബിജെപി വ്യക്തമായ ലീഡോടെ മുന്നേറുകയാണ്. കോൺഗ്രസിന് 48 സീറ്റിൽ മാത്രമെ ലീഡ് നേടാനായിട്ടുള്ളു. എഎപി മൂന്ന് സീറ്റിലും മുന്നേറുകയാണ്.

ഭരണവിരുദ്ധ വികാരം ഉണ്ടെന്ന കോൺഗ്രസിന്റെ അവകാശവാദം ശരിവെക്കുന്നതാണ് ഹിമാചലിലെ ഇതുവരെയുള്ള ഫല സൂചന. കോൺഗ്രസ്‌ 36 സീറ്റിൽ ലീഡ് ചെയ്യുമ്പോൾ 32 ഇടത്തു മുന്നേറ്റം നടത്തി സംസ്ഥാനം ഭരിക്കുന്ന ബിജെപി പിന്നാലെയുണ്ട്. എഎപി ചിത്രത്തിലെ ഇല്ല.

കഴിഞ്ഞ 30 വർഷമായി പാർട്ടികൾ മാറി മാറി ഭരിക്കുന്ന രീതിയാണ് ഹിമാചലിലേത്. അതുകൊണ്ട് തന്നെ ഇത്തവണ കോൺഗ്രസ് തിരികെ അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഭാരത് ജോഡോ യാത്രയിൽ തിരക്കിലായ രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലെ അഭാവം ഫലത്തെ ബാധിക്കുമോ എന്ന ആശങ്ക കോൺഗ്രസ് ക്യാമ്പിന് ഉണ്ട്. ആം ആദ്മിക്ക് വേണ്ടി അരവിന്ദ് കേജ്രിവാൾ റോഡ് ഷോ നടത്തിയതിന്റെ നേട്ടമൊന്നും ഇതുവരെ കാണുന്നില്ല. 68 അംഗ സഭയിൽ 34 സീറ്റാണ് കേവല ഭൂരിപക്ഷം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.