ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഗുജറാത്തില്‍ ബിജെപി ബഹുദൂരം മുന്നിലാണ്.
ബിജെപി രാവിലെ 10.30 ന് ലഭിക്കുന്ന വിവരമനുസരിച്ച് ബിജെപി 155 സീറ്റില്‍ മുന്നിട്ടു നില്‍ക്കുന്നു. കോണ്‍ഗ്രസ് 16 ലേക്ക് താഴ്ന്നപ്പോള്‍ എഎപി ലീഡ് ചെയ്യുന്ന സീറ്റുകളുടെ എണ്ണം ഏഴായി. മറ്റുള്ളവര്‍ നാല് ഇടങ്ങളില്‍ ലീഡ് ചെയ്യുന്നു.
അതേസമയം ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോണ്‍ഗ്രസ് 33 സീറ്റിലും ബിജെപി 31 സീറ്റിലും ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ നാല് ഇടങ്ങളില്‍ ലീഡ് ചെയ്യുമ്പോള്‍ എഎപി ഒരിടത്തും ലീഡ് നേടിയിട്ടില്ല.
മൂന്നു പതിറ്റാണ്ടായി സംസ്ഥാനം ഭരിക്കുന്ന ബിജെപി ഏഴാം തവണയും അധികാരം ഉറപ്പിച്ചു. ഗുജറാത്തില്‍ ആകെയുള്ള 182 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഗുജറാത്തില്‍ 33 ജില്ലകളിലായി 37 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. വോട്ടെണ്ണലിന് ത്രിതല സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
ഹിമാചല്‍ പ്രദേശില്‍ ആകെയുള്ള 68 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 412 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണെന്നാണ് ഹിമാചലിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരുന്നത്.
ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ലോക്സഭ മണ്ഡലത്തിലെയും വിവിധ സംസ്ഥാനങ്ങളിലെ ആറു നിയമസഭ മണ്ഡലങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഇന്ന് നടക്കുന്നുണ്ട്. മെയിന്‍പുരിയില്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവാണ് മത്സരരംഗത്തുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.