'മാന്‍ഡസ്' ചുഴലിക്കാറ്റ് തീരത്തേക്ക്; തമിഴ്‌നാട്ടിലും ആന്ധ്രയിലും ജാഗ്രതാ നിര്‍ദേശം

'മാന്‍ഡസ്' ചുഴലിക്കാറ്റ് തീരത്തേക്ക്; തമിഴ്‌നാട്ടിലും ആന്ധ്രയിലും ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആഞ്ഞടിച്ച 'മാന്‍ഡസ്' ചുഴലിക്കാറ്റ് നാളെ രാത്രിയോടെ തീരം തൊടുമെന്ന് റിപ്പോര്‍ട്ട്. വടക്ക് തമിഴ്‌നാട്-പുതുച്ചേരി, ദക്ഷിണ ആന്ധ്രാപ്രദേശ് തീരങ്ങളില്‍ ചുഴലിക്കാറ്റ് വീശുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുകയായിരുന്നു. ചുഴലിക്കാറ്റ് മണിക്കുറില്‍ എട്ട് കിലോമീറ്റര്‍ വേഗതയില്‍ കഴിഞ്ഞ മൂന്ന് മണിക്കൂറ് കൊണ്ട് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ചുഴലിക്കാറ്റ് തീരത്ത് വീശാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ തമിഴ്നാട്, പുതുച്ചേരി, ദക്ഷിണ ആന്ധ്രാപ്രദേശ് തീരങ്ങളിലെ ജനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

തമിഴ്‌നാട്ടില്‍ നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍, കടലൂര്‍, മൈലാടുതുറൈ, ചെന്നൈ എന്നിവിടങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. പുതുച്ചേരിയിലും കാരയ്ക്കലിലും എന്‍ഡിആര്‍എഫിന്റെ മൂന്ന് ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ, രണ്ട് കണ്‍ട്രോള്‍ റൂമുകളും ഹെല്‍ത്ത് സെന്ററുകളും തുറന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മധ്യകിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട 'ടൗട്ടെ' ചുഴലിക്കാറ്റായി രൂപപ്പെട്ട് കനത്ത നാശം വിതച്ചിരുന്നു. ഗുജറാത്ത്, ദിയു തീരങ്ങളിലാണ് ചുഴലിക്കാറ്റ് കൂടുതല്‍ വീശിയത്. ചുഴലിക്കാറ്റിന്റ പശ്ചാത്തലത്തിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും വന്‍നാശ നഷ്ടങ്ങളുണ്ടായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.