കണ്ണൂര്‍: വാഹന പരിശോധനക്കിടെ 300 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍. ഇരിട്ടി കൂട്ടുപുഴയില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ലഹരി കണ്ടെത്തിയത്.
ഉളിയില്‍ സ്വദേശികളായ ജസീര്‍, ഷമീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരിട്ടി സിഐ കെ.ജെ ബിനോയിയും റൂറല്‍ എസ്പിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്നായിരുന്നു വാഹന പരിശോധന നടത്തിയത്.
ബംഗളൂരുവില്‍നിന്നു മാരക മയക്കുമരുന്നായ എംഡിഎംഎ വാങ്ങി കണ്ണൂരിലേക്കും പരിസരപ്രദേശങ്ങളിലേക്കും വില്‍പനക്കായി കൊണ്ടുവരുന്നവരാണ് കുടുങ്ങിയത്. വിപണിയില്‍ 10 ലക്ഷത്തോളം വില വരുന്ന എംഡിഎംഎയാണ് ഇവരില്‍നിന്നു പിടികൂടിയത്.
മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. കണ്ണൂര്‍ ജില്ലയിലെ എംഡിഎംഎയുടെ മൊത്തവിതരണക്കാരില്‍ പ്രധാനിയാണ് പിടിയിലായ ജാസീര്‍. ഇവര്‍ രണ്ടുപേരും ചേര്‍ന്ന് ബംഗളൂരുവിലുള്ള നൈജീരിയക്കാരില്‍നിന്ന് എംഡിഎംഎ നേരിട്ട് വാങ്ങി ജില്ലയില്‍ വിതരണം ചെയ്തുവരികയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് ഒരുമാസത്തോളമായി ഇവര്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.