ഖത്തര്‍ ലോകകപ്പ്: എംബാപ്പയെ തടയാനറിയാമെന്ന് കെയ്ല്‍ വാക്കര്‍; പറ്റുമെങ്കില്‍ ചെയ്ത് കാണിക്കട്ടെയെന്ന് ഫ്രഞ്ച് താരം

ഖത്തര്‍ ലോകകപ്പ്: എംബാപ്പയെ തടയാനറിയാമെന്ന് കെയ്ല്‍ വാക്കര്‍; പറ്റുമെങ്കില്‍ ചെയ്ത് കാണിക്കട്ടെയെന്ന് ഫ്രഞ്ച് താരം

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഫൈനലിനു മുമ്പുള്ള ഫൈനലെന്നാണ് നാളത്തെ ഫ്രാന്‍സ്- ഇംഗ്ലണ്ട് മത്സരത്തെ വിശേഷിപ്പിക്കുന്നത്. ഇരു ടീമുകളും സ്ഥിരതയാര്‍ന്ന പ്രകടനത്തോടെയാണ് പ്രീക്വാര്‍ട്ടര്‍ കടന്നെത്തിയത്.

കിലിയന്‍ എംബാപ്പെയുടെ മികച്ച ഫോം തന്നെയാണ് ഫ്രാന്‍സിന്റെ കരുത്ത്. അതേസമയം എംബാപ്പെയെ തടയാന്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ് ഇംഗ്ലണ്ടിന്റെ അവകാശവാദം. ഇംഗ്ലണ്ട് സൂപ്പര്‍ താരം കെയ്ല്‍ വാക്കറിലാണ് എംബാപ്പെയെ തടയാനുള്ള ഉത്തരവാദിത്വം ഏല്‍പ്പിച്ചിരിക്കുന്നത്.

എംബാപ്പെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണെങ്കിലും അദ്ദേഹത്തെ തടേയേണ്ടത് എങ്ങനെയാണെന്ന് തനിക്കറിയാമെന്നാണ് വാക്കറുടെ പ്രതികരണം. പറയുന്നതുപോലെ അതത്ര എളുപ്പമാവില്ല എന്നും തനിക്കറിയാം. എന്നാലും എന്നെ ഞാന്‍ വിലകുറച്ചു കാണുന്നില്ല. നാളത്തെ മത്സരത്തില്‍ എംബാപ്പെക്ക് എന്തായാലും ചുവുപ്പു പരവതാനി വിരിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല, എന്നെ മറികടന്ന് പറ്റുമെങ്കില്‍ സ്‌കോര്‍ ചെയ്യട്ടെ എന്നായിരുന്നു വാക്കറുടെ പ്രസ്താവന.

അതേസമയം വാക്കറുടെ പ്രസ്താവന ചിരിച്ചു തള്ളുന്നുവെന്നായിരുന്നു ഫ്രഞ്ച് താരം യൂസൗഫ് ഫൊഫാനയുടെ മറുപടി. ഫ്രഞ്ച് ലീഗിലെ 19 ടീമുകളും ചാമ്പ്യന്‍സ് ലീഗിലെ മറ്റ് ടീമുകളും വിചാരിച്ചിട്ട് കഴിയാത്തത് അദ്ദേഹത്തിന് പറ്റുമെങ്കില്‍ ചെയ്തു കാണിക്കട്ടെ. ഫ്രാന്‍സിന് എംബാപ്പെയില്‍ വിശ്വാസമുണ്ടെന്നും ചിരിയോടെ ഫൊഫാന പറഞ്ഞു. ലോകകപ്പില്‍ അഞ്ച് ഗോളുകളുമായി ടോപ് സ്‌കോററാണ് ഇപ്പോള്‍ എംബാപ്പെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.