ഷൂട്ടൗട്ടില്‍ കാനറികളുടെ ചിറകരിഞ്ഞു; ക്രൊയേഷ്യ സെമിയില്‍

ഷൂട്ടൗട്ടില്‍ കാനറികളുടെ ചിറകരിഞ്ഞു; ക്രൊയേഷ്യ സെമിയില്‍

ദോഹ: ഷൂട്ടൗട്ടില്‍ ബ്രസീലിനെ തകര്‍ത്ത് ക്രൊയേഷ്യ സെമിയില്‍. ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഷൂട്ടൗട്ടിലാണ് ക്രൊയേഷ്യ (4-2) ബ്രസീലിനെ വീഴ്ത്തിയത്. നിശ്ചിത സമയം ഗോള്‍രഹിതമായി തീര്‍ന്ന മത്സരം അധിക സമയത്തിലേക്ക് നീണ്ടു.

അധിക സമയത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനിലയിലായതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടത്. ക്രൊയേഷ്യന്‍ നിരയില്‍ കിക്കെടുത്ത നിക്കാളോ വ്‌ലാസിച്ച്, ലോവ്‌റോ മാജെര്‍, ലൂക്ക മോഡ്രിച്ച്, ഓര്‍സിച്ച് എന്നിവരെല്ലാം പന്ത് വലയിലെത്തിച്ചു.

ബ്രസീല്‍ താരം റോഡ്രിഗോ സില്‍വയുടെ ഷോട്ട് ഗോളി ലിവാകോവിച്ച് തട്ടിയകറ്റിയപ്പോള്‍, മാര്‍ക്വിഞ്ഞോയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. കാസെമിറോ, പെഡ്രോ എന്നിവര്‍ മാത്രമാണ് ഷോട്ട് വലയിലെത്തിച്ചത്.

അഞ്ച് തവണ ലോക കപ്പില്‍ മുത്തമിട്ട ബ്രസീല്‍ അധിക സമയത്ത് വയസന്‍ പട എന്ന് ലോകം ആക്ഷേപിച്ച ക്രൊയേഷ്യയോട് തോറ്റ് ലോക കപ്പ് സെമി ഫൈനലില്‍ കടക്കാതെ നാട്ടിലേക്ക് മടങ്ങുന്നു.

ആദ്യ പകുതിയില്‍ കരുത്തരെ വരിഞ്ഞു മുറുക്കുന്ന പ്രകടനമായിരുന്നു ക്രൊയേഷ്യയുടേത്. ബ്രസീലിയന്‍ നീക്കങ്ങളുടെ മുനയൊടിച്ചത് നിരവധി തവണ. പ്രത്യാക്രമണത്തിലൂടെ നല്ല നീക്കങ്ങള്‍ നടത്താനും ക്രൊയേഷ്യക്ക് കഴിഞ്ഞു. നെയ്മറും വിനീസ്യൂസ് ജൂനിയറും റിച്ചാര്‍ലിസനും ചേര്‍ന്ന് ഇടതുവിങ് കേന്ദ്രീകരിച്ച് നടത്തിയ മുന്നേറ്റങ്ങള്‍ ബ്രസീലിന്റെ ആക്രമണങ്ങള്‍ക്ക് ജീവന്‍ നല്‍കി. അഞ്ചാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറിലൂടെ മുന്നിലെത്താന്‍ ബ്രസീലിന്റെ ആദ്യ ശ്രമം.

ബോക്സിന്റെ അരികില്‍ നിന്ന് വിനീഷ്യസ് ഉതിര്‍ത്ത ഷോട്ട് ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ഡൊമിനിക് ലിവാകോവിച്ച് കൈയ്യിലൊതുക്കി. 13-ാം മിനിറ്റില്‍ ക്രൊയേഷ്യ സുവര്‍ണാവസരം പാഴാക്കി. ജുറനോവിച്ചിന്റെ പാസ് സ്വീകരിച്ച് മുന്നേറിയ പെരിസിച്ചിന്റെ ഷോട്ട് പുറത്തേക്. 21-ാം മിനിറ്റില്‍ നെയ്മര്‍ തൊടുത്ത ഷോട്ട് ഗോളി ലിവകോവിച്ച് അനായാസം കൈയിലൊതുക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.