ബ്രസീലിന്റെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ പദവി ഒഴിഞ്ഞ് കോച്ച് ടിറ്റെ

ബ്രസീലിന്റെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ പദവി ഒഴിഞ്ഞ് കോച്ച് ടിറ്റെ

ഖത്തർ: ക്രൊയേഷ്യയ്ക്കെതിരായ തോല്‍വിക്ക് പിന്നാലെ ബ്രസീലിന്റെ തന്ത്രശാലിയായ പരിശീലകൻ ടിറ്റെ പരിശീലക സ്ഥാനത്തുനിന്ന് രാജിവച്ചു. ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മല്‍സരശേഷം വാര്‍ത്താസമ്മേളനത്തിലാണ് പരിശീലക സ്ഥാനമൊഴിയുന്നതായി ടിറ്റെ പ്രഖ്യാപിച്ചത്.

2016 ബ്രസീല്‍ പരിശീലകനായി ചുമതലയേറ്റ ടിറ്റെയുടെ പ്രധാനനേട്ടം ബ്രസീലിന് കോപ്പ അമേരിക്ക കിരീടം സമ്മാനിച്ചതാണ്. ടിറ്റെയ്ക്ക് കീഴില്‍ 81 മല്‍സരങ്ങളില്‍ 61ലും ജയം. തോല്‍വി ഏഴുമല്‍സരങ്ങളില്‍ മാത്രം. തുടർച്ചയായ രണ്ടാം തവണയാണ് ബ്രസീൽ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പുറത്താകുന്നത്.

ദുംഗക്കു പകരക്കാരനായി 2016 ജൂലൈയിലാണ് ടിറ്റെ ബ്രസീലിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. 2018ലെ ലോകകപ്പിൽ ടിറ്റെയുടെ പരിശീലനത്തിൽ ബ്രസീൽ ക്വാർട്ടറിലെത്തിയെങ്കിലും ബെൽജിയത്തോട് തോറ്റ് പുറത്തായി. 2019ൽ ടീമിനെ കോപ്പ കിരീട നേട്ടത്തിലെത്തിച്ചു. എന്നാൽ, 2021ൽ കോപ്പ ഫൈനലിൽ അർജന്‍റീനയോട് തോറ്റു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.