ബാങ്കോക്ക്: മാജിക്കിലെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന മെര്‍ലിന്‍ അവാര്‍ഡ് മലയാളിയായ ഡോ. ടിജോ വര്‍ഗീസിന്. തായ്‌ലന്റിലെ ബാങ്കോക്ക് ഇന്റര്‍നാഷനല്‍ മാജിക് കാര്‍ണിവലില്‍ നടന്ന പ്രകടനത്തില്‍ 1500 മജീഷ്യന്‍മാരില്‍ നിന്നാണ് ടിജോ തിരത്തെടുക്കപ്പെട്ടത്. ഇന്റര്‍ നാഷനല്‍ മജീഷ്യന്‍ സൊസൈറ്റി പ്രസിഡന്റ് ടോണി ഹാസിനിയാണ് അവാര്‍ഡ് സമ്മാനിച്ചത്.
പത്തനംതിട്ട തിരുവല്ല സ്വദേശിയാണ് ഡോ ടിജോ വര്‍ഗീസ്. കേരളത്തില്‍ നിന്ന് ഗോപിനാഥ് മുതുകാട്, സാമ്രാജ് എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയില്‍ നിന്ന് തന്നെ ഈ നേട്ടം സ്വന്തമാക്കുന്ന എട്ടാമത്തെ വ്യക്തിയാണ്. പത്തനംതിട്ട തിരുവല്ല സ്വദേശിയാണ് ഡോ ടിജോ വര്‍ഗീസ്.
പത്തനംതിട്ട തിരുവല്ല കാവും ഭാഗം തൈപറമ്പില്‍ വര്‍ഗീസ് തോമസ് മോളി തോമസ് എന്നിവരാണ് മാതാപിതാക്കള്‍. പിങ്കി വര്‍ഗീസ് ആണ് ഭാര്യ. കേറ്റ് ലിന്‍ മറിയം വര്‍ഗീസ്, കെലന്‍ ഗീവര്‍ഗീസ് എന്നിവര്‍ മക്കള്‍.
കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളില്‍ മാജിക് ഷോ അവതരിപ്പിച്ചിട്ടുണ്ട്. അമേരിക്ക, യു.കെ, ജര്‍മ്മനി തുടങ്ങി നിരവധി രാജ്യങ്ങളില്‍ ഇതിനകം മാജിക് ഷോ നടത്തിയ ടിജോ നാന്നൂറിലധികം ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുമുണ്ട്. ഇതില്‍ 125 എണ്ണവും റെക്കോര്‍ഡ് നേട്ടമാണ് എന്നതാണ് ശ്രദ്ധേയം.
കണ്ണ് കെട്ടിയുള്ള നാലര മണിക്കൂര്‍ മാജിക് പ്രകടനം സ്വന്തം പേരിലുള്ള റെക്കോര്‍ഡ് തന്നെ ഭേദിച്ചായിരുന്നു. പത്തിലധികം ഓണററി ഡോക്ടറേറ്റ് ബിരുദങ്ങളാണ് മാജിക്കിലെ മികവില്‍ ടിജോയെ തേടി എത്തിയിരിക്കുന്നത്. മജീഷ്യന്‍ ജോണ്‍സണ്‍, സൂപ്പര്‍ ശെല്‍വന്‍, മജീഷ്യന്‍ സാരംഗ്, മജീഷ്യന്‍ യോന എന്നിവരാണ് ഗുരുക്കന്മാരില്‍ പ്രധാനപ്പെട്ടവര്‍. മെന്റലിസ്റ്റ് എന്ന നിലയിലും 15 വര്‍ഷമായി ശ്രദ്ധേയനാണ് ഡോ ടിജോ വര്‍ഗീസ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.