വിശ്വാസികളുടെ എതിര്‍പ്പുകള്‍ക്ക് അവഗണന; സ്വവര്‍ഗ വിവാഹ ബില്ലിന് അന്തിമ അംഗീകാരം നല്‍കി യുഎസ് ജനപ്രതിനിധി സഭ

വിശ്വാസികളുടെ എതിര്‍പ്പുകള്‍ക്ക് അവഗണന; സ്വവര്‍ഗ വിവാഹ ബില്ലിന് അന്തിമ അംഗീകാരം നല്‍കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടണ്‍: ക്രൈസ്തവ വിശ്വാസികളുടെ കടുത്ത എതിര്‍പ്പിനെ മറികടന്ന് അമേരിക്കയില്‍ സ്വവര്‍ഗ വിവാഹ ബില്ലിന് ജനപ്രതിനിധി സഭയുടെ അന്തിമ അംഗീകാരം. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പിടുന്നതോടെ കൂടി ബില്‍ നിയമമാകും.

സ്വവര്‍ഗ വിവാഹം ഫെഡറല്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുന്ന റെസ്‌പെക്ട് ഫോര്‍ മാരേജ് ആക്ട്, 258 നെതിരെ 169 എന്ന വോട്ടിങ് നിലയിലാണ് ജനപ്രതിനിധി സഭയില്‍ പാസായത്. 258 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 169 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ബില്ലിനെ പിന്തുണച്ച് 39 റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകള്‍ക്കൊപ്പം ചേര്‍ന്നു.

61നെതിരെ 36 വോട്ടിന് സെനറ്റ് കഴിഞ്ഞയാഴ്ച ഇതേ ബില്‍ പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജനപ്രതിനിധി സഭയില്‍ വോട്ട് നടന്നത്.

അതേസമയം ക്രൈസ്തവ വിശ്വാസങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വിരുദ്ധമായ ബില്ലിനെതിരേ ശക്തമായ വിമര്‍ശനമാണ് കത്തോലിക്ക സഭാ നേതാക്കളില്‍നിന്ന് ഉയര്‍ന്നത്. ബില്ലിലെ ഭേദഗതികള്‍ വിശ്വാസപരമായി എതിര്‍പ്പുള്ളവര്‍ക്കു സംരക്ഷണം നല്‍കുന്നില്ലെന്ന് അമേരിക്കന്‍ ബിഷപ്പുമാര്‍ ആരോപിച്ചു.

വിവാഹത്തിന്റെ പരമ്പരാഗത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന അമേരിക്കന്‍ പൗരന്മാര്‍ ഒടുവില്‍ സര്‍ക്കാരില്‍നിന്നും പൊതുസമൂഹത്തില്‍നിന്നും വിവേചനം നേരിടേണ്ട അവസ്ഥയിലെത്തും - കത്തില്‍ പറയുന്നു.

ഓരോ മനുഷ്യന്റെയും അന്തസും മൂല്യവും ഉയര്‍ത്തിപ്പിടിക്കുന്നതാണ് വിവാഹത്തെക്കുറിച്ചുള്ള കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളെന്നും ബിഷപ്പുമാര്‍ പറയുന്നു.

സ്വവര്‍ഗ വിവാഹം രാജ്യവ്യാപകമായി നിയമവിധേയമാക്കിയ 2015ലെ വിധി സുപ്രീംകോടതി അസാധുവാക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് നടപടി. സ്വവര്‍ഗവിവാഹത്തിന് നിലവില്‍ യുഎസിലെ 50 സംസ്ഥാനങ്ങളുടെയും അനുമതിയുണ്ടെങ്കിലും ഫെഡറല്‍ സര്‍ക്കാരിന്റെ കൂടി അംഗീകാരമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.