പഞ്ചാബില്‍ പൊലീസ് സ്റ്റേഷന് നേരെ റോക്കറ്റ് ലോഞ്ചര്‍ ആക്രമണം; പിന്നില്‍ ഖാലിസ്ഥാന്‍ ഭീകരരെന്ന് സൂചന

പഞ്ചാബില്‍ പൊലീസ് സ്റ്റേഷന് നേരെ റോക്കറ്റ് ലോഞ്ചര്‍ ആക്രമണം; പിന്നില്‍ ഖാലിസ്ഥാന്‍ ഭീകരരെന്ന് സൂചന

ചണ്ഡീഗഡ്: പഞ്ചാബില്‍ പൊലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം. ടാണ്‍ ടരണിലെ പൊലീസ് സ്റ്റേഷന് നേരെയാണ് റോക്കറ്റ് ലോഞ്ചര്‍ കൊണ്ടുള്ള ആക്രമണം ഉണ്ടായത്. ഖാലിസ്ഥാന്‍ ഭീകരരാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.

ഇന്നലെ രാത്രിയോടെയായിരുന്നു ഭീകരാക്രണം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഫോറന്‍സിക് സംഘം സ്റ്റേഷനില്‍ എത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.

ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപമാണ് പൊലീസ് സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. ആക്രമണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സംഭവത്തില്‍ പൊലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അടുത്തിടെ മൊഹാലിയിലെ പൊലീസ് ആസ്ഥാനത്തിന് നേരെ ഭീകരാക്രമണം നടന്നിരുന്നു. ഇതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പാണ് വീണ്ടും സമാനമായ ആക്രമണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.