ബെത്‌ലഹേമിൽ പ്രത്യാശയുടെ ജന്മസ്ഥലമായി ഹോളി ഫാമിലി ആശുപത്രി: യേശു ജനിച്ച സ്ഥലത്ത് നിന്നും 1500 അടി മാത്രം അകലെ

ബെത്‌ലഹേമിൽ പ്രത്യാശയുടെ ജന്മസ്ഥലമായി ഹോളി ഫാമിലി ആശുപത്രി: യേശു ജനിച്ച സ്ഥലത്ത് നിന്നും 1500 അടി മാത്രം അകലെ

വത്തിക്കാൻ സിറ്റി: പലസ്തീനിലെ ബെത്‌ലഹേം... ദൈവപുത്രന് ഭൂമിയിൽ അവതാരം ചെയ്യാനായി പ്രത്യേകമായി തിരഞ്ഞെടുത്ത അനുഗ്രഹീത ദേശം. അവിടെ യേശുക്രിസ്തു ജന്മം സ്ഥലത്തെ ജന്മംകൊണ്ട ഗ്രോട്ടോയിൽ നിന്ന് 1500 ചുവടുകള്‍ മാത്രം അകലെ, സന്നദ്ധ സംഘടനയായ ഓർഡർ ഓഫ് മാൾട്ട നടത്തുന്ന ഹോളി ഫാമിലി ഹോസ്പിറ്റൽ ദൈവകൃപ കവിഞ്ഞൊഴുകുന്ന ഒരു സ്ഥലമാണ്.

മുപ്പത് വർഷത്തിലേറെയായി പ്രവർത്തിച്ച് വരുന്ന ഈ ആശുപത്രി ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും വേണ്ടിയുള്ള  പ്രദേശത്തുടനീളമുള്ള ഗർഭിണികളാകുന്ന ദരിദ്രരായ സ്ത്രീകൾക്കും ഗുരുതര സാഹചര്യത്തിലുള്ള ശിശുകൾക്കും കുട്ടികൾക്കും ഒരു ആശ്രയ കേന്ദ്രമാണ്. ബെത്‌ലഹേമിലെ 90 ശതമാനം ശിശുക്കളും ജനിച്ചത് ഇവിടെയാണ്. ക്രിസ്മസിനോടടുക്കുന്ന ഈ അവസരത്തിൽ തങ്ങളുടെ ആശുപത്രിയിൽ ജനിക്കുന്ന 1,00,000-ാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് ജീവനക്കാർ.

അമ്മമാർക്കും കുഞ്ഞുങ്ങൾക്കും അവരുടെ വിശാസത്തിലും ആവശ്യത്തിലും ഊന്നി ഏറ്റവും മികച്ച പരിചരണമാണ് സ്പെഷ്യലൈസ്ഡ് മെറ്റേണിറ്റി യൂണിറ്റായി മാറിയ ഹോളി ഫാമിലി ഹോസ്പിറ്റൽ നൽകുന്നത്. കോവിഡ് മഹാമാരി സൃഷ്ടിച്ച വൻ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടായിരുന്നിട്ടും ഈ ആശുപത്രിയിൽ അത്യാധുനിക നവജാതശിശു പരിചരണവും അവരുടെ കുടുംബങ്ങൾക്ക് പിന്തുണയും നൽകുന്നത് തുടരുന്നു.

ക്രിസ്മസ് അടുത്തിരിക്കുന്ന ഈ വേളയിൽ ഈ പ്രദേശത്തെ ഒന്നാകെ പ്രതിസന്ധിയിലാഴ്ത്തിയ കോവിഡ് പകർച്ചവ്യാധിക്ക് ശേഷമുള്ള വർധിച്ച ആവശ്യങ്ങൾ നിറവേറ്റാൻ ഉദാരമതികൾ സഹായിക്കുമെന്ന് പ്രതീക്ഷിച്ച് ഞങ്ങൾ കൈകൾ നീട്ടുന്നുവെന്ന് പലസ്തീനിലെ ഓർഡർ ഓഫ് മാൾട്ടയുടെ അംബാസഡറും ഹോസ്പിറ്റലിന്റെ ഡയറക്ടർ ബോർഡ് അംഗവുമായ മിഷേൽ ബർക്ക് ബോവ് പറയുന്നു.


ഓർഡർ ഓഫ് മാൾട്ടയുടെ അംബാസഡർ മിഷേൽ ബർക്ക് ബോവ്

"ഞങ്ങളുടെ മുദ്രാവാക്യം ഇതാണ്: ആവശ്യവും വിശ്വാസവും പരിഗണിക്കാതെ ഞങ്ങൾ എല്ലാവരെയും സേവിക്കുന്നു."

ഈ ക്രിസ്മസ് സീസൺ ആശുപത്രിയെ സംബന്ധിച്ച് പതിവിലും കൂടുതൽ പ്രത്യേകതയുള്ളതായിരിക്കാമെന്നും ബോവ് പറയുന്നു. കാരണം ജീവനക്കാർ ആശുപത്രിയിലെ 1,00,000-ാമത്തെ കുഞ്ഞിന്റെ ജനനത്തിനായി കാത്തിരിക്കുകയാണ്. ഒരു ദിവസം ഒരു ഡസനിലധികം കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനാൽ ഓരോ ദിവസവും ഞങ്ങൾ ഒരു ലക്ഷം എന്ന സംഖ്യയോട് കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണെന്നും അവർ വിശദീകരിച്ചു.

സാമ്പത്തിക പ്രതിസന്ധിക്കും മാനുഷിക പ്രതിസന്ധിക്കും കാരണമായ മഹാമാരി മൂലം ബെത്‌ലഹേം ശരിക്കും തകർന്നുവെന്ന് ഹോളി ഫാമിലി ഹോസ്പിറ്റൽ ഫൗണ്ടേഷന്റെ പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്ന ബോവ് പറയുന്നു. തീർഥാടനത്തെയും വിനോദസഞ്ചാരത്തെയും പൂർണമായും സാമ്പത്തിക സ്രോതസായി ആശ്രയിക്കുന്ന ഈ നഗരം മഹാമാരിയുടെ കാലഘട്ടത്തിൽ എല്ലാ സന്ദർശകരെയും ഒഴിവാക്കിയിരുന്നു .

അതിനാൽ രണ്ട് വർഷമായി 90 ശതമാനം തൊഴിലാളികളും ശമ്പളമില്ലാതെ ജീവിക്കുന്നു. അവർ നിലനിൽപ്പിനായി അവരുടെ കാറുകൾ വിറ്റു, അവർ അവരുടെ വീട്ടുപകരണങ്ങൾ വിറ്റു. ഈ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ അവർക്ക് ഒരു തലമുറ പിന്നിടുന്ന സമയം ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

ഒന്നോ രണ്ടോ ദിവസം ഭക്ഷണം കഴിക്കാതെ നിരവധി സ്ത്രീകൾ തങ്ങളുടെ കുഞ്ഞുങ്ങളെ പ്രസവിക്കാൻ ആശുപത്രിയിൽ എത്തിയിരുന്നുവെന്നും അംബാസഡർ ദുഖത്തോടെ പങ്കുവെച്ചു. അവരിൽ ചിലർ ഭക്ഷണം കഴിച്ചിരുന്നില്ല, കാരണം തങ്ങളുടെ വീടുകളിൽ കഴിയുന്ന മറ്റ് കുട്ടികൾക്കായി അവർ ഭക്ഷണം സൂക്ഷിച്ചുവച്ചിരുന്നു. മറ്റ് ചിലർക്ക് ഭക്ഷണമൊന്നും ഇല്ലായിരുന്നു. ഇത് അവരുടെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ വിനാശകരമായി ബാധിച്ചുവെന്നും ബോവ് വിശദീകരിച്ചു.

ഈ വർഷം ആശുപത്രിയിൽ മാസം തികയാതെയുള്ള കുഞ്ഞുങ്ങളുടെ ജനനം സാധാരണയുള്ള എണ്ണത്തേക്കാൾ ഇരട്ടിയിലധികം ഉണ്ടായിട്ടുണ്ട്. ഇത് എൻഐസിയു (നിയോനേറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റ്) കൂടുതൽ പ്രവർത്തിപ്പിക്കേണ്ടതിന് കാരണമായി. എന്നാൽ എൻഐസിയു പ്രവർത്തിപ്പിക്കുന്നത് വളരെ ഏറെ ജീവനക്കാരെ ആവശ്യമുള്ളതും വളരെ ചെലവേറിയതുമാണെന്നത് മറ്റൊരു വസ്തുതയാണ്.


ഹോളി ഫാമിലി ഹോസ്പിറ്റൽ

എങ്കിലും മതം, വംശം, പണം നൽകാനുള്ള കഴിവ് എന്നിവ പരിഗണിക്കാതെ എല്ലാവർക്കും പരിചരണം നൽകുക എന്ന ലക്ഷ്യത്തോടെയുള്ള ആശുപത്രിയും അതിന്റെ ഔട്ട്‌റീച്ച് ക്ലിനിക്കുകളും ആരെയും ഒരിക്കലും ഉപേക്ഷിക്കില്ല എന്ന പ്രതിജ്ഞയിൽ ഉറച്ചുനിൽക്കുകയാണെന്നും ബോവ് വ്യക്തമാക്കി.

ബെത്‌ലഹേമിലെ രണ്ടാമത്തെ വലിയ തൊഴിൽദാതാവ്

ആരോഗ്യപരിരക്ഷ നൽകുന്നതിനു പുറമേ ബെത്‌ലഹേമിലെ രണ്ടാമത്തെ വലിയ തൊഴിൽദാതാവാണ് ഹോളി ഫാമിലി ഹോസ്പിറ്റൽ. പലസ്തീനികൾക്ക് ജോലി നൽകുന്ന ഈ ആശുപത്രി സമൂഹത്തിൽ നിർണായക പങ്ക് വഹിക്കുന്നുവെന്ന് അംബാസഡർ ബോവ് പറയുന്നു.

ആശുപത്രിയിലെ എല്ലാ ജീവനക്കാരും പലസ്തീനികളാണെന്നും സമൂഹം കോവിഡുമായി ഇപ്പോഴും പോരാടികൊണ്ടിരിക്കുന്ന ഈ സമയത്ത് ഐക്യദാർഢ്യമാണ് പ്രധാന നിയമമെന്നും അവർ വ്യക്തമാക്കുന്നു. 2022 മാർച്ച് മുതൽ ഇടവേളയെടുക്കാതെ ഏതാണ്ട് മുഴുവൻ സമയവും ജോലി ചെയ്യുന്ന ജീവനക്കാരെ സംബന്ധിച്ച് ഇത് വളരെ നിർണായക സമയമാണെന്ന് ബോവ് പറയുന്നു.

ലോകമെമ്പാടും ആഘോഷിക്കുന്ന ക്രിസ്‌മസിനെ ബെത്‌ലഹേമിലെ ക്രിസ്മസ് പ്രതിനിധീകരിക്കുന്നുവെന്ന് അംബാസഡർ ബോവ് പറയുന്നു. ഞങ്ങളുടെ ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകാനും ഈ ഒന്നും രണ്ടും പൗണ്ട് മാത്രം ഭാരം വരുന്ന ചെറിയ കുഞ്ഞുങ്ങളെ മികച്ച രീതിയിൽ പരിപാലിക്കാനും മതിയായ സാമ്പത്തികത്തിനായി ഈ ക്രിസ്‌മസിൽ ഞാൻ ശരിക്കും ആഗ്രഹിക്കുന്നതെന്നും അവർ എടുത്തുപറഞ്ഞു .

ഓർഡർ ഓഫ് മാൾട്ട വാഗ്ദാനം ചെയ്യുന്ന സഹായവും പരിചരണവും ജനനസമയത്ത് നൽകിയ യഥാർത്ഥ വൈദ്യ പരിചരണത്തിനപ്പുറം ഉള്ളതാണ്. എന്നാൽ പാവപ്പെട്ട ആളുകളുടെ ചികിത്സാ ചെലവുകളും അടിസ്ഥാന ആവശ്യങ്ങളും നിർവഹിക്കുന്നത് സഹായിക്കാൻ ഓർഡർ ഓഫ് മാൾട്ട ലക്ഷ്യമിടുന്നു.

ബെത്‌ലഹേമിനെ സഹായിക്കുക

കോവിഡ് അടച്ചുപൂട്ടലിന് ശേഷം തീർഥാടകരും വിനോദസഞ്ചാരികളും ബെത്‌ലഹേമിലേക്ക് മടങ്ങിയെത്തുന്നുവെന്ന വസ്തുതയിൽ ആശ്വാസം ഉണ്ടെന്നും അംബാസഡർ ബർക്ക് ബോവ് പറയുന്നു.

എന്നാൽ സമ്പദ്‌വ്യവസ്ഥ പുനരാരംഭിക്കാൻ നഗരത്തിന് കുറച്ച് സമയം നൽകേണ്ടതുണ്ട്. യൂണിവേഴ്സിറ്റിയിൽ പോയി പഠനം തുടരണമെന്ന ചിന്തയുള്ള യുവാക്കൾക്കും യുവതികൾക്കും ഇപ്പോൾ അതിന് കഴിയില്ല, കുടുംബങ്ങൾക്ക് അവർ വിറ്റ കാറുകൾ തിരികെ വാങ്ങാൻ കഴിയില്ല, പകർച്ചവ്യാധിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ മറികടക്കാൻ കുറഞ്ഞത് ഒരു തലമുറയെങ്കിലും എടുക്കുമെന്ന് അവർ നിരീക്ഷിക്കുന്നു.

അതിനാൽ എല്ലാവരും ബെത്‌ലഹേം സന്ദർശിക്കുക, ദയവായി എല്ലാവരും ഈ ഈ വസ്തുതകൾ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണമെന്നും ബോവ് പറയുന്നു. ഹോളി ഫാമിലി ഹോസ്പിറ്റലിലേക്ക് സംഭാവന നൽകാനുള്ള സാധ്യതയും ഞങ്ങളുടെ വെബ്സൈറ്റ് വാഗ്ദാനം ചെയ്യുന്നു.

"ഇതൊരു അവസരമാണ്, ഗർഭിണിയായ ഒരു സ്ത്രീയെ സഹായിക്കാൻ, ബെത്‌ലഹേമിലെ ഒരു കുഞ്ഞിന്റെ പ്രസവ ചിലവുകൾ സ്പോൺസർ ചെയ്യാൻ അവരുടെ പേരിൽ ഒരു സംഭാവന നൽകി ക്രിസ്മസിന് അർത്ഥവത്തായ ഒരു സമ്മാനം നൽകാനുള്ള മികച്ച അവസരമാണ്" ഇതെന്നും ബർക്ക് ബോവ് വിശദീകരിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.