മെഡിക്കല്‍ കോളജില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ എം.ബി.ബി.എസ് പഠനം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

മെഡിക്കല്‍ കോളജില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ എം.ബി.ബി.എസ് പഠനം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ത്ഥിനി കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് ക്ലാസിലിരുന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. അതേസമയം മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നവംബര്‍ 29ന് ഒന്നാം വര്‍ഷ ക്ലാസ് തുടങ്ങിയിരുന്നു. 245 പേര്‍ക്കാണ് പ്രവേശനം ലഭിച്ചത്. ഇതിന് പുറമെയാണ് പ്ലസ് ടു വിദ്യാര്‍ഥിനി കടന്നുകൂടിയത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കി. വിദ്യാര്‍ത്ഥികളുടെ പ്രവേശന പട്ടികയില്‍ പേരില്ലെങ്കിലും ഹാജര്‍ പട്ടികയില്‍ കുട്ടിയുടെ പേര് വന്നത് ദുരൂഹമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. മലപ്പുറം സ്വദേശിയാണ് വിദ്യാര്‍ത്ഥിനി എന്നാണ് സൂചന.

സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് വീഴ്ച സമ്മതിച്ചു. ക്ലാസ് തുടങ്ങിയ ആദ്യദിവസം സമയ നഷ്ടം ഒഴിവാക്കാന്‍ കുട്ടികളെ ധൃതിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പറ്റിയ തെറ്റാണെന്നാണ് വൈസ് പ്രിന്‍സിപ്പലിന്റെ വിശദീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.