ഹത്ത: ഹൈക്കിംഗിനിടെ വഴി തെറ്റിയ ആറംഗ കുടുംബത്തെ ഹത്തപോലീസ് സംഘം രക്ഷപ്പെടുത്തി. വഴിതെറ്റി തളർന്നുപോയ മാതാവും പിതാവും നാല് കുട്ടികളുമടങ്ങുന്ന സംഘത്തെ പോലീസ് കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു. വഴി തെറ്റിയെന്നും ക്ഷീണിതരാണെന്നും അറിയിച്ചുകൊണ്ടുളള ഫോണ്‍കോള്‍ ലഭിച്ചയുടനെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് രക്ഷാ പ്രവർത്തകർ സ്ഥലത്തെത്തുകയായിരുന്നുവെന്ന് ഹത്ത പോലീസ് സ്റ്റേഷനിലെ ഡെപ്യൂട്ടി ഡയറക്ടർ കേണല്‍ അബ്ദുളള റാഷിദ് അല്‍ ഹഫീത് പറഞ്ഞു.
ഏത് തരത്തിലുളള അടിയന്തര ഘട്ടത്തെയും നേരിടാന്‍ ഹത്ത പോലീസ് സംഘം തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു
കാലാവസ്ഥ അനുകൂലമായതോടെ നിരവധി വിനോദസഞ്ചാരികളാണ് ഹത്തയുടെ ഭംഗി ആസ്വദിക്കാനായി എത്തുന്നത്. എല്ലാവരേയും സ്വാഗതം ചെയ്യുന്നു. മലമുകളിലേക്ക് കയറുന്നവർ സുരക്ഷാ സംവിധാനങ്ങളൊക്കെ കരുതണം. അടിയന്തരഘട്ടങ്ങള്‍ 999 ലേക്ക് വിളിച്ച് സഹായം തേടാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.