ക്രിസ്തുമസ് വിരുന്നിനുള്ള ഗവര്‍ണറുടെ ക്ഷണം നിരസിച്ച് സര്‍ക്കാര്‍; പ്രതിപക്ഷ നേതാവും പങ്കെടുക്കാനിടയില്ല

ക്രിസ്തുമസ് വിരുന്നിനുള്ള ഗവര്‍ണറുടെ ക്ഷണം നിരസിച്ച് സര്‍ക്കാര്‍; പ്രതിപക്ഷ നേതാവും പങ്കെടുക്കാനിടയില്ല

തിരുവനന്തപുരം: ക്രിസ്തുമസ് വിരുന്നിനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്ഷണം സര്‍ക്കാര്‍ നിരസിച്ചു. മുഖ്യമന്ത്രി പിണറായി വിജയനോ മന്ത്രിമാരോ പങ്കെടുക്കില്ല.

ഗവര്‍ണറുടെ ക്ഷണം സ്വീകരിച്ച് വിരുന്നില്‍ സംബന്ധിക്കാം എന്ന ആലോചനയിലായിരുന്നു സര്‍ക്കാര്‍ ആദ്യം. എന്നാല്‍ വിരുന്നില്‍ പങ്കെടുക്കേണ്ടതില്ലെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു. കാരണം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഗവര്‍ണറുടെ വിരുന്നില്‍ പങ്കെടുക്കില്ലെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് നാളെ ഡല്‍ഹിയ്ക്ക് പോകുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ബുധനാഴ്ച വൈകിട്ടാണ് രാജ്ഭവനില്‍ ക്രിസ്തുമസ് ആഘോഷവും വിരുന്നും നടക്കുന്നത്.

സര്‍ക്കാരുമായുള്ള പോര് തുടരുന്നതിനിടയില്‍ കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ രാജ്ഭവനില്‍ നടക്കുന്ന ക്രിസ്തുമസ് വിരുന്നിലേക്ക് സര്‍ക്കാരിനെ ക്ഷണിച്ചത്. മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിമാര്‍, മതനേതാക്കള്‍ എന്നിവരെയാണ് ക്ഷണിച്ചിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.