സില്‍വര്‍ ലൈന്‍: മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് കള്ളം; കത്ത് പുറത്ത് വിട്ട് വി. മുരളീധരന്‍

സില്‍വര്‍ ലൈന്‍: മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് കള്ളം; കത്ത് പുറത്ത് വിട്ട് വി. മുരളീധരന്‍

ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിയമ സഭയിലെ പ്രസ്താവനക്കെതിരെ കേന്ദ്ര മന്ത്രി വി. മുരളീധരന്‍. വിഷയത്തില്‍ കേന്ദ്ര റെയില്‍വെ മന്ത്രാലയവും കേരളവുമായി കൃത്യമായ ആശയ വിനിമയം നടന്നിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി നിയമ സഭയില്‍ മറച്ചു വച്ചുവെന്നും അദ്ദേഹം കള്ളം പറഞ്ഞുവെന്നും മുരധീരന്‍ ആരോപിച്ചു.

വിഷയത്തില്‍ കൈമാറിയ കത്തുകള്‍ അടക്കം പുറത്തു വിട്ടുകൊണ്ടായിരുന്നു മുരളീധരന്റെ പ്രതികരണം. 2021 ഒക്ടോബര്‍ മുതല്‍ പലതവണയായി റെയില്‍വെ സംസ്ഥാന സര്‍ക്കാരിന് കത്തുകള്‍ അയച്ചിട്ടുണ്ട്.

എന്നാല്‍ അവക്കൊന്നും സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല. ഡിപിആര്‍ അപൂര്‍മാണെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നതായും മുരളീധരന്‍ പറഞ്ഞു.

സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട ഡിപിആര്‍ പൂര്‍ണമല്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ലോക് സഭയില്‍ വ്യക്തമാക്കിയിരുന്നു. അക്കാര്യത്തില്‍ അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിലും പറഞ്ഞു. ഇതിനുള്ള മറുപടിയായാണ് സര്‍ക്കാരിനു നല്‍കിയ കത്തുകളുമായി വി. മുരളീധരന് രംഗത്തെത്തിയത്.

2021 ഒക്ടോബര്‍ മാസം തൊട്ട് പദ്ധതിയുടെ അപര്യാപ്തതയെ കുറിച്ചും അപ്രായോഗികതയെ കുറിച്ചും ഈ ഡിപിആര്‍ അപൂര്‍ണമാണ് എന്നതിനെ കുറിച്ചുമെല്ലാം വിശദീകരണം തേടിക്കൊണ്ടുള്ള കത്തുകള്‍ക്കുള്ള മറുപടി സംസ്ഥാന സര്‍ക്കാരില്‍ നിന്നും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്.

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കാന്‍ കൂട്ടാക്കിയിട്ടില്ലെന്നും മുരളീധരന്‍ ആരോപിച്ചു. 2022 നവംബര്‍ 25ന് അയച്ച കത്താണ് അദ്ദേഹം പുറത്തുവിട്ടത്. സില്‍വര്‍ ലൈന്‍, നിലമ്പൂര്‍- നഞ്ചങ്കോട് റെയില്‍പാത, തലശേരിയില്‍ നിന്ന് മാനന്തവാടി-കല്‍പറ്റ വഴി മൈസൂരിലേക്കുള്ള റെയില്‍ പാത എന്നിങ്ങനെ മൂന്ന് പദ്ധതികളെ കുറിച്ചാണ് കത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്.

പദ്ധതിയുടെ പ്രാഥമികമായ പരിശോധനകള്‍ക്കുള്ള അനുമതിയാണ് കേന്ദ്രം നല്‍കിയതെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. സര്‍വേയ്ക്ക് ശേഷം റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിയ്ക്കായി കേരള റെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ഡിപിആര്‍ അപൂര്‍ണമാണെന്നും കത്തില്‍ പറയുന്നു.

ഡിപിആര്‍ പൂര്‍ണമാക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ വേണമെന്നും കത്തില്‍ പറയുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സംസ്ഥാവുമായി കൃത്യമായ ആശയ വിനിമയം നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ കേന്ദ്ര മന്ത്രി ഒന്നുകില്‍ ഇക്കാര്യം മുഖ്യമന്ത്രി ബോധപൂര്‍വം മറച്ചു വച്ചതാവാമെന്നും അല്ലെങ്കില്‍ കൂടെയുള്ളവര്‍ അദ്ദേഹത്തെ തെറ്റിധരിപ്പിച്ചതാകാമെന്നും പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.