കോട്ടയം: ലോകത്തിലെ ഏറ്റവും മികച്ച ഭരണഘടനകളില്‍ ഒന്നാണ് ഭാരതത്തിന്റേത്. തുല്യത ഭരണഘടനയുടെ അന്തസത്തയാണ്. എന്നാല്‍ അത് നഷ്ടമാകുകയും സമൂഹത്തില്‍ ഉച്ചനീചത്വങ്ങള്‍ സജീവമാവുകയും ചെയ്യുന്നുണ്ട്. ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ പൊതുവേദിയില്‍ പോരാടേണ്ട സ്ഥിതി സംജാതമായിരിക്കുന്നു. നിയമപരമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന സ്ഥിതി ആശങ്കപ്പെടുത്തുന്നതാണെന്നും മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.
കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത കണ്‍വെന്‍ഷനും ന്യൂനപക്ഷ ദിനാചാരണവും സംബന്ധിച്ച കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം.
പൈതൃകമായി കിട്ടിയ ഭരണഘടനയുടെ അവകാശങ്ങള്‍ ജീവശ്വാസത്തിന് തുല്യമാണ്. അത് കവര്‍ന്നെടുക്കുന്നത് ജീവന്‍ നശിപ്പിക്കുന്നതിനും തുല്യമായി വരും. ഭരണകര്‍ത്താക്കളില്‍ നിന്ന് നീതി ലഭ്യമാകാതെ വരുമ്പോള്‍ പൊതുസമൂഹത്തില്‍ ഉള്ള നിസംഗത ഭാവിയില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കും. ഇത്തരം അനാരോഗ്യകരമായ പ്രവണതകള്‍ക്കെതിരെ കൂട്ടായ്മയിലൂടെ ഒന്നിക്കേണ്ട സാഹചര്യവും അനിവാര്യമാണ്.
കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി സ്‌കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന എക്‌സലന്‍സിയ 2023 എന്ന ക്വിസ് മത്സരത്തിന്റെ ലോഗോ പ്രകാശനവും സംഘടനയുടെ ആജീവനാന്ത അംഗത്വം സ്വീകരിക്കുന്നതിനുള്ള അപേക്ഷകളുടെ സ്വീകരണവും മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിച്ചു.
അതിരൂപത വൈസ് പ്രസിഡന്റ് ഷെയിന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ മാര്‍ഗരേഖ പ്രകാശനം നടത്തി. ജോസ് ജോണ്‍ വെങ്ങാന്തറ മാര്‍ഗരേഖ ഏറ്റുവാങ്ങി. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍ മുഖ്യ പ്രഭാഷണം നടത്തി. കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപത ഡയറക്ടര്‍ ഫാ. മാത്യൂ തൂമുള്ളില്‍ ന്യൂനപക്ഷ ദിനാചരണ സന്ദേശം നല്‍കി. തുരുത്തി ഫൊറോന പള്ളി വികാരി ഫാ. ജോസ് വരിക്കപള്ളി, കാര്‍പ്പ് ഡയറക്ടര്‍ ഫാ. ജെയിംസ് കൊക്കാവയലില്‍, കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ജനറല്‍ സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍, ട്രഷറര്‍ ബാബു വള്ളപ്പുര, ഗ്ലോബല്‍ ഭാരവാഹികളായ രാജേഷ് ജോണ്‍, വര്‍ഗീസ് ആന്റണി, ബിനു ഡൊമിനിക്, അതിരൂപത ഭാരവാഹികളായ ജോസഫ് കുന്നത്ത്, ലിസി ജോസ്, കെ.സി ജോസ്, ടോമിച്ചന്‍ മേത്തശേരി, ജോര്‍ജുകുട്ടി മുക്കത്ത്, ജോയി പാറപ്പുറം, ഷിജി ജോണ്‍സണ്‍, ജോസ് ജെയിംസ്, സെബാസ്റ്റ്യന്‍ പുല്ലാട്ട്കാല എന്നിവര്‍ പ്രസംഗിച്ചു.
റോണി വലിയപറമ്പില്‍, മിനി ജെയിംസ്, ടോണി കോയിത്തറ, ജോസി കല്ലുകളം, ജിനോ ജോസഫ്, കുഞ്ഞ് കളപ്പുര, ജെ.സി തറയില്‍, ജോസഫ് ദേവസ്യ, പീറ്റര്‍ നാഗ പറമ്പില്‍, മോഡി തോമസ്, സെബാസ്റ്റ്യന്‍ ആലപ്പുഴ, എബിന്‍ അലക്‌സാണ്ടര്‍, മനു ജെ വരാപള്ളി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.