തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കാനുള്ള
സര്‍വകലാശാല നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി. പ്രതിപക്ഷം ഇക്കാര്യത്തില്‍ കൊണ്ടുവന്ന ചില ഭേദഗതികള്‍ നിയമസഭ അംഗീകരിച്ചു.
സബ്ജക്റ്റ് കമ്മിറ്റിക്ക് അയച്ച ബില്‍ ഇന്ന് രാവിലെയാണ് സഭയില്‍ അവതരിപ്പിച്ചത്. റു സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള സര്‍വകലാശാല നിയമഭേദഗതി ബില്‍ ആണ് ഭ ചര്‍ച്ചയ്‌ക്കെടുത്തത്.
വൈസ് ചാന്‍സലറുടെ ഒഴിവുണ്ടാകുമ്പോള്‍ പ്രോ വൈസ് ചാന്‍സലര്‍ക്ക് ചുമതല നല്‍കുകയോ മറ്റേതെങ്കിലും സര്‍വകലാശാലകളുടെ വിസിക്ക് ചുമതല കൈമാറുകയോ ചെയ്യണമെന്ന ബില്ലിലെ നിര്‍ദ്ദേശത്തില്‍ സബ്ജക്റ്റ് കമ്മിറ്റി ഭേദഗതി കൊണ്ടുവന്നു.
വൈസ് ചാന്‍സലറുടെ ഒഴിവുണ്ടായാല്‍ ചാന്‍സലര്‍ പ്രൊ ചാന്‍സലറുമായി ആലോചിച്ച് പകരം ക്രമീകരണം ഏര്‍പ്പെടുത്തണമെന്നാണ് ഭേദഗതി. ചാന്‍സലര്‍ സര്‍ക്കാരിനു രേഖാമൂലമുള്ള അറിയിപ്പ് നല്‍കി രാജിവയ്ക്കാവുന്നതാണ് എന്ന നിര്‍ദ്ദേശത്തിലും ഭേദഗതി വരുത്തി.
ചാന്‍സലര്‍ക്ക് സര്‍ക്കാരിനു രേഖാമൂലം രാജി സമര്‍പ്പിക്കാം എന്നാണ് ഭേദഗതി. സര്‍ക്കാരിന് അറിയിപ്പ് നല്‍കി രാജി സമര്‍പ്പിക്കണമെന്ന് വ്യവസ്ഥ ഒഴിവാക്കി എല്ലാ സര്‍വകലാശാലകള്‍ക്കുമായി ഒറ്റ ചാന്‍സലര്‍ മതിയെന്ന് പ്രതിപക്ഷം ഭേദഗതി നിര്‍ദേശം കൊണ്ടുവന്നു.
വിരമിച്ച സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാന്‍സലര്‍ ആകണം. നിയമനത്തിന് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയുണ്ടാകണം. സമിതിയുടെ ഭൂരിപക്ഷാഭിപ്രായമനുസരിച്ച് ചാന്‍സലറെ നിയമിക്കണമെന്നും പ്രതിപക്ഷം ഭേദഗതി നിര്‍ദ്ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.