നിയന്ത്രണ രേഖയില്‍ സാഹചര്യങ്ങള്‍ സാധാരണ നിലയില്‍; തവാങ് സംഘര്‍ഷത്തില്‍ ചൈനയുടെ ആദ്യ പ്രതികരണം

നിയന്ത്രണ രേഖയില്‍ സാഹചര്യങ്ങള്‍ സാധാരണ നിലയില്‍; തവാങ് സംഘര്‍ഷത്തില്‍ ചൈനയുടെ ആദ്യ പ്രതികരണം

ന്യുഡല്‍ഹി: യഥാര്‍ഥ നിയന്ത്രണ രേഖയിലെ സാഹചര്യങ്ങള്‍ സാധാരണ നിലയിലാണെന്നും പ്രശ്‌ന പരിഹാരത്തിനു തുറന്ന ചര്‍ച്ച വേണമെന്നും ചൈന. തവാങ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനയുടെ ആദ്യ പ്രതികരണമായിരുന്നു ഇത്. 

വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ചൈനയുടെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തത്. അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറില്‍ ഇന്ത്യ-ചൈന സൈനികര്‍ ഏറ്റുമുട്ടിയതിന് ശേഷം ചൈന ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. സംഘര്‍ഷത്തെക്കുറിച്ച് ഇന്ത്യന്‍ പ്രതിരോധമന്ത്രി ഇന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയിരുന്നു.

ഞങ്ങള്‍ മനസിലാക്കിയിടത്തോളം, ചൈന-ഇന്ത്യ അതിര്‍ത്തിയില്‍ സ്ഥിതി സാധാരണനിലയിലാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു. നയതന്ത്ര, സൈനിക മാര്‍ഗങ്ങളിലൂടെ അതിര്‍ത്തി പ്രശ്നത്തില്‍ ഇരുപക്ഷവും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഡിസംബര്‍ ഒന്‍പതിന് അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ നിയന്ത്രണ രേഖയില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ ഏറ്റുമുട്ടിയതായി ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികര്‍ക്കും ചൈനീസ് സൈനികര്‍ക്കും നിസാര പരിക്കേറ്റതായും സൈന്യം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.