അഞ്ച് ജഡ്ജിമാരെ സുപ്രീം കോടതി ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ

അഞ്ച് ജഡ്ജിമാരെ സുപ്രീം കോടതി ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ

ന്യൂഡല്‍ഹി: അഞ്ച് ജഡ്ജിമാരെ സുപ്രീം കോടതി ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ. വിവിധ ഹൈക്കോടതികളില്‍ നിന്നുള്ള ജഡ്ജിമാരുടെ പേരുകളാണ് പരിഗണനയിലുള്ളത്.

രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍, പാറ്റ്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍, മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.വി സഞ്ജയ് കുമാര്‍, പാറ്റ്‌ന ഹൈക്കോടതി ജഡ്ജി എ. അമാനുള്ള, അലഹബാദ് ഹൈക്കോടതി ജഡ്ജി മനോജ് മിശ്ര എന്നിവരുടെ പേരുകളാണ് കൊളീജിയം നിര്‍ദേശിച്ചിട്ടുള്ളത്.

നിലവില്‍ ആറ് ഒഴിവുകളാണ് സുപ്രീം കോടതിയിലുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.