ചെന്നൈ: പത്രാധിപര്‍ എന്ന നിലയിലെ സമഗ്ര സംഭാവനയ്ക്കുള്ള നാഷനല്‍ റെഡ്ഇങ്ക് അവാര്‍ഡ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ റ്റിജെഎസ് ജോര്‍ജിന്. കോളമിസ്റ്റ്, ഗ്രന്ഥകാരന്‍, ജീവചരിത്രകാരന്‍ എന്നീ നിലകളില്‍ രാജ്യാന്തര പ്രശസ്തി നേടിയ റ്റിജെഎസ് ജോര്‍ജിന് രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.
ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ മുന്‍ എഡിറ്റോറിയല്‍ അഡൈ്വസര്‍ ആയിരുന്ന അദ്ദേഹം നിവധി മുന്‍നിര മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആത്മകഥാപരമായ കുറിപ്പുകള്‍ അടങ്ങിയ ഘോഷയാത്ര ഏറെ ശ്രദ്ധേയമായ കൃതിയാണ്.
ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ പ്രസിദ്ധീകരിച്ചിരുന്ന പോയിന്റ് ഓഫ് വ്യൂ എന്ന കോളം മുടക്കമില്ലാതെ ഇരുപത്തിയഞ്ചു വര്‍ഷം പ്രസിദ്ധീകരിച്ചു. 94-ാം വയസില്‍ കഴിഞ്ഞ ജൂണിലാണ് അദ്ദേഹം പ്രതിവാര കോളം എഴുതുന്നതു നിര്‍ത്തിയത്.
മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഓണേഴ്സ് ബിരുദം നേടിയ ശേഷം, 1950 ല്‍ മുംബൈയിലെ ഫ്രീ പ്രസ് ജേണലിലാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്.
തൈയ്യില്‍ ജേക്കബ് സോണി ജോര്‍ജ്ജ് എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. മജിസ്ട്രേറ്റായ തൈയ്യില്‍ തോമസ് ജേക്കബിന്റെയും വീട്ടമ്മയായ ചാച്ചിയമ്മ ജേക്കബിന്റെയും മകനായി എട്ട് സഹോദരങ്ങളില്‍ നാലാമനായാണ് ടിജെഎസിന്റെ ജനനം. ജനിച്ചത് തുമ്പമണ്ണിലാണെങ്കിലും ഭാര്യ അമ്മുവിനൊപ്പം ബാംഗ്ലൂരിലും കോയമ്പത്തൂരിലുമൊക്കെയായിരുന്നു താമസം.
ഷീബ തൈയ്യില്‍ മകളും ജിത്ത് തൈയ്യില്‍ മകനുമാണ്. അമേരിക്കന്‍ ടിവി ജേര്‍ണലിസ്റ്റായ രാജ് മത്തായി അദ്ദേഹത്തിന്റെ അനന്തരവനാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.