ദുബായ്: അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞു. ഡോളറുമായി നാല് പൈസ ഇടിഞ്ഞ് ഒരു ഡോളറിന് 82 രൂപ 64 പൈസയിലെത്തി. യുഎഇ ദിർഹവുമായി ഒരു ദിർഹത്തിന് 22 രൂപ 51 പൈസയെന്നുളളതാണ് വിനിമയ നിരക്ക്.
യുഎസ് ഫെഡറേഷന്‍റെ പലിശ നിരക്ക് തീരുമാനത്തിന് മുന്നോടിയായി ഡോളറിന്‍റെ മൂല്യത്തിലുണ്ടായ മാറ്റമാണ് ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടിയായത്. ഡോളറിന് 82 രൂപ 60 എന്നനിലയില്‍ തുടങ്ങിയ വ്യാപാരം പിന്നീട് 82 രൂപ 64 ലെത്തുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.