ഉണ്ണീശോയ്ക്ക് താരാട്ട് പാട്ടുമായി ഐറീന മലയാറ്റൂര്‍

ഉണ്ണീശോയ്ക്ക് താരാട്ട് പാട്ടുമായി ഐറീന മലയാറ്റൂര്‍

പെര്‍ത്ത്:  'ഓമല്‍ കുരുന്നെ ഉണ്ണീശോയെ' എന്ന ഗാനത്തിലൂടെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധയാവുകയാണ് ഐറീന മലയാറ്റൂര്‍ എന്ന കൊച്ചു കലാകാരി.

ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന ഐസ്റ്റി സ്റ്റീഫന്റെയും ജീമോളിന്റെയും മകളാണ്, റൊസ്ട്രാറ്റ പ്രൈമറി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഐറീന.

ചെറുപ്പം മുതല്‍ സംഗീതത്തില്‍ തല്‍പര്യയായ ഐറീന ക്ളാസിക്കല്‍ ആന്‍ഡ് സിനിമാറ്റിക് ഡാന്‍സും, ഗിറ്റാറും അഭ്യസിക്കുന്നുണ്ട്.

ഓസ്‌ട്രേലിയയില്‍ നടക്കുന്ന സംഗീത പരിപാടികളില്‍ സജീവ സാന്നിധ്യമാണ് ഐറീന. ഫാദര്‍ മാത്യൂസ് പയ്യപ്പള്ളിയുടെ സംഗീതത്തില്‍ കൂട്ടുകൂടാന്‍ എന്‍ ഈശോ എന്ന സംഗീത ആല്‍ബത്തിലൂടെയാണ് അരങ്ങേറ്റം.

മലയാറ്റൂരിലെ ചിത്രകല അധ്യാപകനായ രാജു സെന്റര്‍ ആണ് ഓമല്‍ കുരുന്നേ ഉണ്ണീശോയെ എന്ന ഗാനത്തിന് രചനയും സംഗീതവും നല്‍കിയിരിക്കുന്നത്. ഷിബു ജോസഫ് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നു.

സഹനത്തിന്റെ ജീവിത വഴികളിലും പുഞ്ചിരിക്കാന്‍ ശീലിക്കുക എന്ന ഉന്നതമായ സന്ദേശമാണ് ഈ ഗാനം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്

LYRICS & MUSIC: RAJU CENTORE
ORCHESTRATION:SHIBU JOSEPH
Flute : Reghuthaman Raghu
S TUDIO: SA MUSIC MEDIA KOCH1
ART:BABU ILLITHODU
CHORUS: UNNIMAYA , MEENAKSHY , DEVANANDA, IRENE JOS
ART ASSISTANTS: SINU PAPPACHAN, THOMAS PAUL
CINEMATOGRAPHY: NTHEESH VEKA
CAMERA ASSTANTS: AMAL & ARUN
Actors: KESIYA BIJU, SUMEDHA RAJEEV,SARASWATH,ESRA LIBIN
LIGHTING: SUNNY MICHAEL




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.