കെ.സി.വൈ.എം 65-ാം വാർഷിക ജനറൽ കൗൺസിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കെ.സി.വൈ.എം 65-ാം വാർഷിക ജനറൽ കൗൺസിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ആലുവ: എറണാകുളം-അങ്കമാലി മേജർ അതിരൂപതയുടെ 65-ാമത് വാർഷിക ജനറൽ കൗൺസിൽ ആലുവ നിവേദിത പാസ്റ്റർ സെന്ററിൽ വച്ച് നടന്നു. എറണാകുളം-അങ്കമാലി മേജർ അതിരൂപതാ വികാരി ജനറാൾ ഡോ. വർഗീസ് പൊട്ടക്കൽ ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്തു.

കെസിവൈഎം എറണാകുളം-അങ്കമാലി മേജർ അതിരൂപതാ സമിതി പ്രസിഡന്റ് ടിജോ പടയാട്ടിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. അതിരൂപതാ ഡയറക്ടർ ഫാ. ജൂലിയസ് കറുകന്തറ, അതിരൂപതാ ജനറൽ സെക്രട്ടറി ജെറിൻ പാറയിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. മാത്യൂ തച്ചിൽ, ട്രഷറർ മാർട്ടിൻ വർഗീസ്, മുൻ അതിരൂപതാ ഡയറക്ടർ ഫാ. സുരേഷ് മൽപ്പാൻ, സംസ്ഥാന സെക്രട്ടറി തുഷാര തോമസ്, സംസ്ഥാന സിൻഡിക്കേറ്റ് അംഗം സൂരജ് ജോൺ പൗലോസ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. 

ജനറൽ കൗൺസിലിന്റെ ഭാഗമായി യുവജനങ്ങൾ നവയുഗ സൃഷ്ടിക്ക് എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പശാലയ്ക്ക് സത്യദീപം അസോസിയേറ്റ് ചീഫ് എഡിറ്റർ ഫാ. നിധിൻ പനവേലിൽ നേതൃത്വം നൽകി. 

തുടർന്ന് 2023-2024 കാലയളവിലേക്കുള്ള തിരഞ്ഞെടുപ്പിൽ താഴെ പറഞ്ഞിരിക്കുന്നവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

പ്രസിഡന്റ്‌ ജിസ്‌മോൻ ജോണി(കൊരട്ടി ഫൊറോന), ജനറൽ സെക്രട്ടറി - ജെറിൻ പാറയിൽ (വൈക്കം ഫൊറോന) ട്രഷറർ - മാർട്ടിൻ വർഗീസ്‌ (ചേർത്തല ഫൊറോന), സംസ്ഥാന സിൻഡിക്കേറ്റ് അംഗങ്ങൾ - റിസോ തോമസ് (മൂക്കന്നൂർ ഫൊറോന), ആൻ മരിയ ബിജു (കിഴക്കമ്പലം ഫൊറോന), സംസ്ഥാന സെനറ്റ് അംഗങ്ങൾ - ജോസഫ് സാജു, (കറുകുറ്റി ഫൊറോന), പ്രിയങ്ക ദേവസി - (അങ്കമാലി ഫൊറോന), വൈസ് പ്രസിഡണ്ടുമാർ - സില്ല നിക്സൺ (എറണാകുളം ഫൊറോന), ഷെയ്സൺ തോമസ് (പറവൂർ ഫൊറോന), ജോയിന്റ് സെക്രട്ടറിമാർ - ജിലു ജോജി (തൃപ്പൂണിത്തുറ ഫൊറോന ), അമൽ ജോസ് (കാഞ്ഞൂർ ഫൊറോന)

ഓർഗനൈസിങ് സെക്രട്ടറിമാർ - മെൽവിൻ വിൽ‌സൺ (മൂഴിക്കുളം ഫൊറോന), ജെൻസി ജോൺസൻ (പള്ളിപ്പുറം ഫൊറോന), ടെക്സ്സൺ കെ മാർട്ടിൻ (വല്ലം ഫൊറോന), എബിൻ ജോൺ (ഇടപ്പള്ളി ഫൊറോന).



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26