മുംബൈ: ഇരുപത്തഞ്ച് വര്‍ഷം മുമ്പുള്ള തെറ്റിന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനോട് ക്ഷമ പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളറായിരുന്ന അലന്‍ ഡൊണാള്‍ഡ്.
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനത്തില്‍ രാഹുല്‍ ദ്രാവിഡിനോട് മോശമായി പെരുമാറിയതിനാണ് ക്ഷമ ചോദിച്ചത്. നിലവിലെ ബംഗ്ലാദേശിന്റെ ബൗളിങ് കോച്ചാണ് ഡൊണാള്‍ഡ്.
ഇരുവരും ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയുടെ ഭാഗമായി ചാറ്റോഗ്രാമിലാണ്. ഇതിനിടെയായിരുന്നു ക്ഷമാപണം. 1997ല്‍ ഡര്‍ബനില്‍ നടന്ന ഏകദിനത്തിനിടെ ദ്രാവിഡിനെ അതിരുകടന്ന് സ്ലെഡ്ജ് ചെയ്തതായി സോണി സ്പോര്‍ട്സ് നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ ഡൊണാള്‍ഡ് പറഞ്ഞു. കൂടാതെ അത്താഴത്തിന് ക്ഷണിക്കുകയും ചെയ്തു.
'ഞാന്‍ സംസാരിക്കാന്‍ ആഗ്രഹിക്കാത്ത ഒരു സംഭവമാണ് ഡര്‍ബനില്‍ ഉണ്ടായത്. അദ്ദേഹവും(രാഹുല്‍ ദ്രാവിഡും) സച്ചിനും ഞങ്ങളെ നിലം തൊടാന്‍ അനുവദിക്കാതെ പ്രഹരിച്ചുകൊണ്ടിരുന്നു. പെട്ടന്നുള്ള കോപത്തില്‍ അവരോട് അതിരുവിട്ട് പെരുമാറി.
രാഹുലിനെ പുറത്താക്കാന്‍ ഈ മണ്ടത്തരം എനിക്ക് ചെയ്യേണ്ടിവന്നു. എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമല്ലാതെ മറ്റൊന്നുമില്ല. രാഹുലിനൊപ്പം അത്താഴം കഴിക്കാനും അന്ന് സംഭവിച്ചതില്‍ അദ്ദേഹത്തോട് ക്ഷമ ചോദിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു' അലന്‍ ഡൊണാള്‍ഡ് പറഞ്ഞു.
മറ്റൊരു അഭിമുഖത്തില്‍ ഡൊണാള്‍ഡിന്റെ സന്ദേശത്തോട് ദ്രാവിഡ് പ്രതികരിച്ചിരുന്നു. 'തീര്‍ച്ചയായും, ഞാന്‍ അതിനായി കാത്തിരിക്കുന്നു, പ്രത്യേകിച്ചും അദ്ദേഹം ബില്ല് നല്‍കുകയാണെങ്കില്‍'-ഡൊണാള്‍ഡിന്റെ ക്ഷണത്തോട് രാഹുലിന്റെ ക്ലാസിക് മറുപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.