തിരുവനന്തപുരം: സര്‍വകലാശാല വിഷയത്തില്‍ പരസ്പരം ഏറ്റുമുട്ടുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും ഒരേ വേദിയില്‍. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി കൂടി പങ്കെടുത്ത കാര്യവട്ടത്ത് നടന്ന സംസ്ഥാനത്തെ വിവിധ ദേശീയപാതകളുടെ നവീകരണത്തിന്റെ ഉദ്ഘാടന ചടങ്ങിനാണ് ഇരുവരും എത്തിയത്.
ഒന്നേകാല്‍ മണിക്കൂറോളം വേദിയില്‍ ഗഡ്ഗരിയുടെ ഇരുവശത്തുമായി ഉണ്ടായിരുന്നുവെങ്കിലും പരസ്പരം സംസാരിക്കാനോ ശ്രദ്ധിക്കാനോ ഇരുവരും തയാറായില്ല. പ്രസംഗിച്ച് ഇരിപ്പിടത്തിലേക്ക് മുഖ്യമന്ത്രി മടങ്ങുമ്പോള്‍ ഇരുവരും പരസ്പരം കൈകൂപ്പി.
ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്ന ഗവര്‍ണര്‍ പ്രസംഗിച്ചില്ല. കേന്ദ്രമന്ത്രി ഗഡ്ഗരി പ്രസംഗിച്ച ശേഷമാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ഗവര്‍ണറുടെ ഇരിപ്പിടത്തിന് മുന്നിലൂടെയാണ് അദ്ദേഹം പ്രസംഗത്തിനായി നടന്നു നീങ്ങിയതെങ്കിലും അവിടേക്ക് ശ്രദ്ധിച്ചതേയില്ല. ഗവര്‍ണറും മറ്റൊരു ഭാഗത്തേക്ക് ശ്രദ്ധിച്ചിരിക്കുകയായിരുന്നു. പ്രസംഗിച്ച് വീണ്ടും ഇരിപ്പിടത്തിലേക്ക് വരുമ്പോള്‍ കേന്ദ്രമന്ത്രി മുരളീധരനും മുഖ്യമന്ത്രിയും പരസ്പരം കൈകൂപ്പി.
തൊട്ടടുത്ത സീറ്റിലുണ്ടായിരുന്ന ഗവര്‍ണറെയും കൈകൂപ്പിയതോടെ സീറ്റില്‍നിന്ന് അല്‍പം എഴുന്നേറ്റ് തിരിച്ച് ഗവര്‍ണറും കൈകൂപ്പി. അതിനുമുമ്പ്, കേന്ദ്രമന്ത്രി ഗഡ്ഗരിയും മുഖ്യമന്ത്രിയും ഗവര്‍ണറും ഒരുമിച്ചാണ് നിലവിളക്ക് തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചത്. പിന്നീട് വികസന പദ്ധതികളുടെ ശിലാസ്ഥാപനം പ്രതീകാത്മകമായി റിമോട്ട് ഉപയോഗിച്ച് സ്വിച്ച്ഓണ്‍ ചെയ്തതും മൂവരും ഒരുമിച്ചായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.