ഭാരത് ജോഡോ യാത്ര നൂറാം ദിവസത്തിലേക്ക്; മുതിര്‍ന്ന നേതാക്കള്‍ ഇന്ന് രാഹുലിനൊപ്പം നടക്കും

ഭാരത് ജോഡോ യാത്ര നൂറാം ദിവസത്തിലേക്ക്; മുതിര്‍ന്ന നേതാക്കള്‍ ഇന്ന് രാഹുലിനൊപ്പം നടക്കും

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ പര്യടനം നടത്തുന്ന ഭാരത് ജോഡോ യാത്ര നൂറാം ദിവസത്തിലേക്ക് കടന്നു. രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്രയില്‍ ഇന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും.

വെറുപ്പിന്റെ രാഷ്ട്രീയത്തിന് എതിരെ ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് രാഹുല്‍ ഗാന്ധിയുടെ പദയാത്ര. ഏഴ് സംസ്ഥാനങ്ങള്‍ പിന്നിട്ട് എട്ടാമത്തെ സംസ്ഥാനമായ രാജസ്ഥാനിലാണ് യാത്ര പര്യടനം നടത്തുന്നത്.

42 ജില്ലകളിലൂടെ കടന്നുവന്ന യാത്ര ഇതിനകം 2798 കിലോമീറ്റര്‍ പിന്നിട്ടു. ഇനി അവശേഷിക്കുന്നത് 737 കിലോമീറ്റര്‍. ജനുവരി 26ന് ശ്രീനഗറില്‍ യാത്ര സമാപിക്കും. സെപ്റ്റംബര്‍ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നാണ് രാഹുല്‍ ഗാന്ധി ജോഡോ യാത്ര ആരംഭിച്ചത്.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ദേശീയ പതാക രാഹുല്‍ ഗാന്ധിക്ക് കൈമാറിയത്. പ്രതീക്ഷിച്ചതിന് അപ്പുറത്തുള്ള പിന്തുണ യാത്രക്ക് ലഭിച്ചു. കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ അടക്കമുള്ളവര്‍ യാത്രയില്‍ അണിനിരന്നിരുന്നു. സാമൂഹിക, സാംസ്‌കാരിക മേഖലയില്‍നിന്നും മികച്ച പിന്തുണ യാത്രക്ക് ലഭിക്കുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.