ന്യൂഡല്‍ഹി: സിനിമകളിലും സീരിയലുകളിലും കുട്ടികളെ കാസ്റ്റ് ചെയ്യാന്‍ അനുമതി തേടിയ നിര്‍മ്മാതാക്കളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ (എന്‍സിപിസിആര്‍) കളക്ടര്‍മാരോട് ആവശ്യപ്പെട്ടു. 2017 നും 2022 നും ഇടയില്‍ അനുമതി തേടിയവരുടെ വിശദാംശങ്ങള്‍ ഏഴ് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം കളക്ടര്‍മാര്‍ക്കാണ് കത്തയച്ചത്. നിര്‍മ്മാതാക്കള്‍ക്ക് കുട്ടികളെ ഉപയോഗിച്ചുള്ള ചിത്രീകരണത്തിന് കളക്ടര്‍മാരുടെ അനുമതി നിര്‍ബന്ധമാണ്, വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ. മാതാപിതാക്കളുടെ സമ്മത പത്രവും സമര്‍പ്പിക്കണം. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് നടപടിയെന്ന് കമ്മിഷന്‍ അറിയിച്ചു.
നേരത്തെ മൂന്ന് മാസത്തില്‍ താഴെയുള്ള കുട്ടികളെ കാസ്റ്റ് ചെയ്യുന്നത് ബാലാവകാശ കമ്മിഷന്‍ നിരോധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കമ്മിഷന്‍ പുറപ്പെടുവിച്ച കരട് മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് മുലയൂട്ടല്‍, പ്രതിരോധ-ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയവ ചിത്രീകരിക്കുന്നതിന് മാത്രമേ ഈ പ്രായത്തിലുള്ള കുട്ടികളെ ഉപയോഗിക്കാവൂ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.