ന്യൂഡല്‍ഹി: ആധാറും വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കല്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രം. ഇക്കാരണത്താല്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യാന്‍ കഴിയില്ലെന്നും കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു പാര്‍ലമെന്റില്‍ വ്യക്തമാക്കി.
വോട്ടര്‍ ഐഡി കാര്‍ഡും ആധാറുമായി ബന്ധിപ്പക്കണം എന്നത് നിര്‍ബന്ധമല്ല. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ തെരഞ്ഞെടുപ്പ് തിരിച്ചറിയില്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുകയും ചെയ്യരുത്. തിരിച്ചറിയല്‍ രേഖയായി ആധാര്‍ നമ്പര്‍ ചോദിക്കാന്‍ തെരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ ഇത് നിര്‍ബന്ധമല്ലെന്നും മന്ത്രി രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്.
നിര്‍ബന്ധിത വ്യവസ്ഥയില്‍ അല്ലാതെ 2022 ഓഗസ്റ്റ് മുതല്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. എന്നാല്‍, ആധാറും തിരഞ്ഞെടുപ്പു തിരിച്ചറിയില്‍ കാര്‍ഡും ബന്ധിപ്പിക്കണമെന്നത് നിര്‍ബന്ധമാണെന്ന തരത്തില്‍ നിരവധി ആശയക്കുഴപ്പങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കഴിഞ്ഞ സെപ്റ്റംബറില്‍ സര്‍ക്കാരിന് നോട്ടീസും അയച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.