'ഉക്രെയ്ന്‍ യുദ്ധം നയതന്ത്ര ഇടപെടലുകളിലൂടെ അവസാനിപ്പിക്കണം': മോഡി പുടിനെ വീണ്ടും വിളിച്ചു

'ഉക്രെയ്ന്‍ യുദ്ധം നയതന്ത്ര ഇടപെടലുകളിലൂടെ അവസാനിപ്പിക്കണം': മോഡി പുടിനെ വീണ്ടും വിളിച്ചു

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ചര്‍ച്ച നടത്തി. ഫോണ്‍ വഴി ബന്ധപ്പെട്ടാണ് ഇരുവരും സംസാരിച്ചത്. ഇന്ത്യയുടെ ജി 20 അധ്യക്ഷ പദവിയുടെ പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച. ഉക്രെയ്ന്‍ യുദ്ധമായിരുന്നു പ്രധാന വിഷയം.

നയതന്ത്രം, വ്യാപാരം, ഊര്‍ജം, നിക്ഷേപം തുടങ്ങി വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധം സംബന്ധിച്ചും ഇരു നേതാക്കളും സംസാരിച്ചു. ഉക്രെയ്ന്‍ യുദ്ധം നയതന്ത്ര ഇടപെടലുകളിലൂടെ അവസാനിപ്പിക്കണമെന്ന തന്റെ നിലപാട് പ്രധാനമന്ത്രി വീണ്ടും ആവര്‍ത്തിച്ചു.

ഉക്രെയ്ന്‍ യുദ്ധം തുടങ്ങിയ ശേഷം ഇത് അഞ്ചാം തവണയാണ് മോഡിയും പുടിനും ഫോണിലൂടെ ചര്‍ച്ച നടത്തുന്നത്. ഇതിനിടെ ഉസ്‌ബെക്കിസ്ഥാനില്‍ നടന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെയിലും ഇരുവരും നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു.

സമര്‍ഖണ്ഡില്‍ നടന്ന ഈ കൂടിക്കാഴ്ചയുടെ തുടര്‍ച്ചയായാണ് ഊര്‍ജ സഹകരണം, വ്യാപാരം, നിക്ഷേപം, പ്രതിരോധ സുരക്ഷാ സഹകരണം, മറ്റു പ്രധാന മേഖലകള്‍ എന്നിവയുള്‍പ്പെടെ ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.