ദുബായ്:ക്രിസ്മസ് - പുതുവത്സര അവധിക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി യാത്രാക്കാർക്കുളള മാർഗ്ഗനിർദ്ദേശങ്ങള്‍ നല്‍കി എത്തിഹാദ് എയർവേസ്. ലഗേജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പടെ വിവിധ കാര്യങ്ങളില്‍ ശ്രദ്ധവേണമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയ വീഡിയോയില്‍ അബുദബിയിലെ എത്തിഹാദ് ഹബ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജർ ഷായേബ് അല്‍നജ്ജാർ വിശദീകരിക്കുന്നു.
ഓണ്‍ലൈനില്‍ ചെക്ക് ഇന്‍ ചെയ്ത് വിമാനത്താവളത്തിലെത്തുന്നത് ഉചിതമായിരിക്കം. ക്യൂവില്‍ നില‍്ക്കുന്നതിന്‍റെ ബുദ്ധിമുട്ട് ഒഴിവാക്കാം. സെല്‍ഫ് സർവ്വീസ് 90 സെക്കന്‍റുകൊണ്ട് പൂർത്തിയാക്കാം.എത്ര കിലോ ലഗേജ് യാത്രയില്‍ വേണമെന്നത് സംബന്ധിച്ച് ടിക്കറ്റെടുക്കുമ്പോള്‍ യാത്രാക്കാർക്ക് തീരുമാനിക്കാം.എന്നാല്‍ ഒരു ബാഗേജില്‍ 32 കിലോയിലധികം പാടില്ല.ലഗേജിന്‍റെ ആകൃതിയും എന്തൊക്കെ കാര്യങ്ങള്‍ ലഗേജില്‍ വയ്ക്കരുത് എന്നതടക്കമുളള കാര്യങ്ങളും വിശദമായി തന്നെ അദ്ദേഹം വീഡിയോയില്‍ പങ്കുവയ്ക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.