ഡിജിറ്റല്‍ വ്യക്തിവിവര സംരക്ഷണ ബില്‍: പൊതുജനങ്ങള്‍ക്ക് ജനുവരി രണ്ട് വരെ അഭിപ്രായം അറിയിക്കാം

ഡിജിറ്റല്‍ വ്യക്തിവിവര സംരക്ഷണ ബില്‍: പൊതുജനങ്ങള്‍ക്ക് ജനുവരി രണ്ട് വരെ അഭിപ്രായം അറിയിക്കാം

ന്യൂഡല്‍ഹി: ഡിജിറ്റല്‍ വ്യക്തി വിവര സംരക്ഷണ ബില്‍ 2022-ന്റെ കരടില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാനുള്ള സമയപരിധി നീട്ടി ഐടി മന്ത്രാലയം. ജനുവരി രണ്ട് വരെയാണ് നീട്ടിയത്. ഇത് സ്ബന്ധിച്ച് ഐടി മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ അഭിപ്രായം അറിയിക്കാം.

നേരത്തെ ഡിസംബര്‍ 17 വരെയാണ് സമയം അനുവദിച്ചിരുന്നത്. വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് കാലാവധി നീട്ടിയത്. ഓഗസ്റ്റില്‍ പിന്‍വലിച്ച 2019 -ലെ ബില്ലിന് പകരമായാണ് പുതിയ ബില്ലിന്റെ കരട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. വ്യവസ്ഥകള്‍ ലംഘിച്ചാലുള്ള പിഴ 500 കോടി രൂപ വരെയായി ഉയര്‍ത്താന്‍ പുതിയ ബില്ലില്‍ ശുപാര്‍ശയുണ്ട്.

വ്യക്തി വിവരങ്ങള്‍ക്ക് മതിയായ സംരക്ഷണം നല്‍കലും നിയമവിധേയമായ കാര്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാനുമാണ് ബില്ലിന്റെ ഉദ്ദേശ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് ഡേറ്റ സംരക്ഷണ ബോര്‍ഡ് രൂപീകരിക്കാന്‍ ശുപാര്‍ശയുണ്ട്. ബോര്‍ഡ് ആയിരിക്കും നിയമലംഘനങ്ങളില്‍ അന്വേഷണം നടത്തി പിഴ ചുമത്തുക.

തങ്ങളുടെ കൈകളിലുള്ള വ്യക്തി വിവരങ്ങള്‍ ചോരുന്ന സ്ഥിതി ഉണ്ടായാല്‍ ഇത് കൈകാര്യം ചെയ്തവര്‍ 250 കോടി രൂപ വരെ പിഴ അടയ്ക്കേണ്ടി വരും. വിവര ചോര്‍ച്ചയുടെ കാര്യം ഡേറ്റയുടെ ഉടമയോ ബോര്‍ഡിനെയോ അറിയിക്കുന്നതില്‍ വീഴ്ചയുണ്ടായാല്‍ ഡേറ്റ പ്രോസസിങ് നടത്തിയവര്‍ 200 കോടി വരെ പിഴയടയ്ക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.