അഞ്ച് ജില്ലകളിൽ നോര്‍ക്കയുടെ പ്രവാസി ലോണ്‍ മേളക്ക് തുടക്കമായി

അഞ്ച് ജില്ലകളിൽ നോര്‍ക്കയുടെ പ്രവാസി ലോണ്‍ മേളക്ക് തുടക്കമായി

മലപ്പുറം: പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രവാസി ലോണ്‍ മേളയ്ക്ക് തുടക്കമായി.

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായാണ് പദ്ധതി. ഡിസംബര്‍ 21 വരെയാണ് മേള. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി പ്രകാരമാണ് വായ്പാ മേള സംഘടിപ്പിച്ചത്.

മേളയുടെ ഉദ്ഘാടനം എസ്.ബി.എ മലപ്പുറം റീജിയണല്‍ ഓഫീസില്‍ മലപ്പുറം എം.എല്‍.എ പി. ഉബൈദുളള നിര്‍വഹിച്ചു. നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം മുന്‍സിപ്പല്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍ ആശംസ അറിയിച്ചു. എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയെ സംബന്ധിച്ച് നോര്‍ക്ക റൂട്ട്‌സ് കോഴിക്കോട് സെന്റര്‍ മാനേജര്‍ അബ്ദുള്‍ നാസര്‍ വാക്കയില്‍ ചടങ്ങില്‍ വിശദീകരിച്ചു.

എസ്.ബി.ഐ മലപ്പുറം റീജിയണല്‍ മാനേജര്‍ എസ് മിനിമോള്‍, ചീഫ് മാനേജര്‍ അന്നമ്മ സെബാസ്റ്റ്യന്‍, നോര്‍ക്കാ റൂട്ട്‌സ് പ്രതിനിധികള്‍ എന്നിവരും സംബന്ധിച്ചു. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായിട്ടാണ് നോര്‍ക്ക റൂട്ട്‌സ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ ഭാഗമായി ലോണ്‍ മേള സംഘടിപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.