പാരീസ്: ഫിഫ ലോകകപ്പില്‍ ഫ്രാന്‍സ് തോറ്റതിന് പിന്നാലെ ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാവുകൂടിയായ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരിം ബെന്‍സേമ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് കളം വിടുന്നു. തന്റെ 35-ാം ജന്മദിനത്തില്‍ ട്വിറ്ററിലൂടെയാണ് താരം ആരാധകരെ ഞെട്ടിച്ച പ്രഖ്യാപനം നടത്തിയത്.
''ഞാന്‍ എവിടെ നില്‍ക്കുന്നുവോ അതിനായി കഠിനാധ്വാനം ചെയ്തു. അതില്‍ ഞാന്‍ അഭിമാനിക്കുന്നു.. ഇതിനിടെ തെറ്റുകളും സംഭവിച്ചിട്ടുണ്ട്. ഞാനെന്റെ കഥ എഴുതി, ഞങ്ങളുടേത് ഇവിടെ അവസാനിക്കുന്നു..'' എന്നാണ് ബെന്‍സേമ ട്വിറ്ററില്‍ കുറിച്ചത്.
ലോകകപ്പിനു തൊട്ടുമുന്‍പ് തുടയ്ക്ക് പരുക്കേറ്റ ബെന്‍സേമ ലോകകപ്പില്‍ കളിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിടപറഞ്ഞെങ്കിലും ക്ലബ് ഫുട്‌ബോളില്‍ തുടരും. സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡിലാണ് താരം ഇപ്പോള്‍ കളിക്കുന്നത്. 2007ല്‍ ഫ്രാന്‍സിനായി അരങ്ങേറിയ ബെന്‍സേമ 97 മത്സരങ്ങളില്‍ നിന്ന് 37 ഗോളുകള്‍ നേടിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.