യു കെ: ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ നക്ഷത്ര രാവ് എന്ന പേരിൽ ക്രിസ്‌മസ് ആഘോഷം നടത്തി. ഷെഫീൽഡ് പാർക്ക് അക്കാദമി ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടി എസ് കെ സി എ കമ്മിറ്റി അംഗങ്ങൾ സംയുക്‌തമായി ഉദ് ഘാടനം ചെയ്തു. പ്രസിഡന്റ് ജോസ് മാത്യു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗം സിബി മാനുവൽ സ്വാഗതവും സെക്രട്ടറി ബിബിൻ ജോസ് നന്ദിയും പറഞ്ഞു.

മ്യൂസിക് മിസ്റ്റ് ബാൻഡിലെ കലാകാരന്മാർ അവതരിപ്പിച്ച ഗാനമേള,അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ,മാജിക് ഷോ, സ്വീറ്റി മാമൻ അണിയിച്ചൊരുക്കിയ നേറ്റിവിറ്റി ഷോ,ഭാഗ്യസമ്മാനത്തിന് വേണ്ടിയുള്ള നറുക്കെടുപ്പ്, ക്രിസ്‌മസ് വിരുന്ന് എന്നിവ നക്ഷത്ര രാവിനെ അവിസ്മരണീയമാക്കി. ക്രിസ്‌മസ് ട്രീ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ഡോ.അജയ് ചന്ദ്രശേഖർ രണ്ടാം സ്ഥാനം നേടിയ ജോബിഷ് ജോസ് എന്നിവർക്ക് സമ്മാനങ്ങൾ നൽകി.സ്‌റ്റെം സെൽ ദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നടത്തി. 25 പേർ ഇതിനായുള്ള സമ്മത പത്രം രജിസ്റ്റർ ചെയ്തു. മാവേലി സൗത്ത് ഇന്ത്യൻ റസ്റ്റോറന്റ്, കാൽവരി ഇവെന്റ്സ്,അലൈഡ് മോർട്ഗേജ് സർവീസസ്, അഡ്‌ലെക്സ് കെയർ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾ പരിപാടിയുമായി സഹകരിച്ചു. എസ് കെ സി എ കൂട്ടായ്മയുടെ ഐക്യവും സഹകരണവും വിളംബരം ചെയ്ത പരിപാടിയിൽ 350 ലേറെ പേർ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v