ഗോളടിച്ച് 'ലഹരി'യായി മെസിയും എംബാപെയും; 'ചെറുതടിച്ച്' ലഹരിയിലായി മലയാളികള്‍

ഗോളടിച്ച് 'ലഹരി'യായി മെസിയും എംബാപെയും; 'ചെറുതടിച്ച്' ലഹരിയിലായി മലയാളികള്‍

തിരുവനന്തപുരം: ലോകകപ്പ് ഫൈനല്‍ അരങ്ങേറിയ ഞായറാഴ്ച സംസ്ഥാനത്ത് മലയാളികള്‍ കുടിച്ചു തീര്‍ത്തത് റെക്കോഡ് തുകയുടെ മദ്യം. 50 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വിറ്റത്. സാധാരണ ഞായറാഴ്ചകളിലെ മദ്യവില്‍പ്പന ശരാശരി 30 കോടിയാണ്.

അര്‍ജന്റീന- ഫ്രാന്‍സ് ഫൈനല്‍ ദിവസം 20 കോടിയുടെ അധിക വില്‍പ്പനയാണ് നടന്നത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. ബെവ്കോയുടെ തിരൂര്‍ ഔട്ട്ലെറ്റില്‍ മാത്രം 45 ലക്ഷം രൂപയുടെ മദ്യം വിറ്റഴിച്ചു. രണ്ടാം സ്ഥാനം വയനാട് വൈത്തിരി ഔട്ട്ലെറ്റിലാണ്. ഇവിടെ 43 ലക്ഷത്തിന്റെ മദ്യം വിറ്റു. തിരുവനന്തപുരം പവര്‍ ഹൗസ് ഔട്ട്ലെറ്റില്‍ 36 ലക്ഷം രൂപയുടെ മദ്യവും വില്‍പ്പന നടത്തി.

ഇക്കഴിഞ്ഞ ഓണത്തിന് സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പനയാണ് നടന്നത്. ഉത്രാട ദിനത്തില്‍ മാത്രം 117 കോടിയുടെ മദ്യമാണ് വിറ്റത്. ഉത്രാടം വരെയുള്ള ഏഴു ദിവസത്തില്‍ 624 കോടിയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ഇത് 529 കോടിയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.