തിരുവനന്തപുരം: സിമന്റ് കയറ്റിവന്ന ലോറി വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. അപകടത്തില്‍ പൂവച്ചല്‍ യു.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഇമ്മാനുവലിന് ഗുരുതര പരിക്ക്. രാവിലെ 8.45 ഓടെ സ്‌കൂളിന് മുന്നില്‍വച്ചാണ് അപകടമുണ്ടായത്.
KL 03 L 8155 ലോറിയാണ് സ്‌കൂളിലേക്ക് പോകുകയായിരുന്ന കുട്ടിയെ ഇടിച്ചിട്ടത്. നിലത്ത് വീണ വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ ലോറിയുടെ വലതു വശത്തെ മുന്‍ ടയര്‍ കയറി ഇറങ്ങി. ഓടിയെത്തിയ നാട്ടുകാരും കുട്ടികളെ സ്‌കൂളില്‍ ആക്കാന്‍ എത്തിയ രക്ഷിതാക്കളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അപകട സമയം അതുവഴി വന്ന കാര്‍ യാത്രക്കാര്‍ സംഭവം കണ്ട് വാഹനം നിറുത്തി കുട്ടിയെ കാട്ടാക്കട സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. മണിയറ വിളയിലും വെള്ളനാടും മാത്രമേ 108 ആംബുലന്‍സ് ഉള്ളൂ. ഗുരുതര പരിക്ക് ആയതിനാല്‍ പ്രാഥമിക ചികിത്സ നല്‍കി കുട്ടിയെ മെഡിക്കല്‍ കോളജിലേക്ക് അയച്ചു. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.