ഗോള്‍ഡന്‍ വിസ കൂടുതല്‍ മേഖലകളിലേക്ക് വിപുലീകരിച്ചു

ഗോള്‍ഡന്‍ വിസ കൂടുതല്‍ മേഖലകളിലേക്ക് വിപുലീകരിച്ചു

അബുദബി: യുഎഇയുടെ 10 വ‍ർഷത്തെ ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാവുന്ന മേഖലകള്‍ വിപുലീകരിച്ചു. പുരോഹിതന്മാർ, മുതിർന്ന പണ്ഡിതർ, വ്യാവസായിക വിദഗ്ധർ, വിദ്യാഭ്യാസ വിദഗ്ധർ, ഡോക്ടർമാർ എന്നിവർക്ക് പുതിയ തീരുമാനപ്രകാരം ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാം. അബുദബി റെസിഡന്‍റ് ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.അതേസമയം അപേക്ഷിക്കുന്നതിനുളള ശമ്പളം ഉള്‍പ്പടെയുളള കാര്യങ്ങളെ കുറിച്ചുളള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

അപേക്ഷ സമർപ്പിക്കാനുളള സൗകര്യവും ഉടനെ ഏർപ്പെടുത്തും. ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങളിൽ നിന്നുള്ള ശുപാർശക്കത്ത് ആവശ്യമാണെന്ന് അധികൃതർ വെബ്സൈറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടമാർ, വിദ്യാഭ്യാസ വിദഗ്ധർ എന്നിവർ ബന്ധപ്പെട്ട മന്ത്രാലയങ്ങളില്‍ നിന്നുളള ശുപാർശക്കത്തിനൊപ്പം യുഎഇയിലെ അംഗീകൃത പ്രവർത്തനാനുമതിയും അപേക്ഷയോടൊപ്പം ഹാജരാക്കണമെന്നും നിർദ്ദേശമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.