മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി; മാര്‍പ്പാപ്പയുടെ ഇന്ത്യ സന്ദര്‍ശനം വേഗത്തിലാക്കുമെന്ന് മോഡിയുടെ ഉറപ്പ്

മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി; മാര്‍പ്പാപ്പയുടെ ഇന്ത്യ സന്ദര്‍ശനം വേഗത്തിലാക്കുമെന്ന് മോഡിയുടെ ഉറപ്പ്

ന്യൂഡല്‍ഹി: സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച്ച നടത്തി. ബുധനാഴ്ച്ച രാവിലെ 11നായിരുന്നു കൂടിക്കാഴ്ച്ച. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

മാര്‍പ്പാപ്പയുടെ ഇന്ത്യ സന്ദര്‍ശനം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പ്രധാന മന്ത്രി ഉറപ്പു നല്‍കിയതായി മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. ബഫര്‍ സോണ്‍ പോലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം സന്ദര്‍ശന ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ക്രൈസ്തവ സമൂഹത്തിന്റെ പൊതു വിഷയങ്ങളും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ പരമോന്നത സഭയാണ് കാത്തലിക് ബിഷപ്പ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ. അതിന്റെ അധ്യക്ഷനും പ്രധാനമന്ത്രി നേരേന്ദ്രമോഡിയും തമ്മിലുള്ള കൂടിക്കാഴ്ച വലിയ രാഷ്ട്രീയ പ്രധാന്യമുള്ളതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.