പ്രതിഷേധം ഫലം കണ്ടു; എന്‍എസ്എസ് ക്യാമ്പ് ക്രിസ്തുമസിനു ശേഷമാക്കി ഉത്തരവ്

പ്രതിഷേധം ഫലം കണ്ടു; എന്‍എസ്എസ് ക്യാമ്പ് ക്രിസ്തുമസിനു ശേഷമാക്കി ഉത്തരവ്

തിരുവനന്തപുരം: എന്‍എസ്എസ് സപ്തദിന സഹവാസ ക്യാമ്പ് ക്രിസ്തുമസിനു ശേഷം ആരംഭിക്കാന്‍ ഉത്തരവായി. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഡിസംബര്‍ 24 മുതല്‍ എന്‍എസ്എസ് ക്യാമ്പ് ആരംഭിക്കാനുള്ള നിര്‍ദ്ദേശം വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

26 മുതല്‍ ആരംഭിക്കാനുള്ള രണ്ടാമത് ഓപ്ഷന്‍ കൂടി ഉണ്ടായിരുന്നെങ്കിലും ഒട്ടേറെ ക്രൈസ്തവ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ക്രിസ്തുമസ് ദിവസം ക്യാംപില്‍ പങ്കെടുക്കേണ്ടതായി വന്നേക്കാം എന്നുള്ളതിനാലാണ് അത്തരമൊരു തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചത്.

കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലമ്മീസ് കാതോലിക്കാ ബാവ കഴിഞ്ഞദിവസം മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും കാണുകയും ഈ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു.

അനുഭാവപൂര്‍വമായ ഇടപെടല്‍ നടത്താമെന്ന് മന്ത്രിമാര്‍ കര്‍ദ്ദിനാളിനെ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് എന്‍എസ്എസ് ക്യാമ്പ് എല്ലാ സ്‌കൂളിലും ഡിസംബര്‍ 26 ന് ആരംഭിക്കാനുള്ള നിര്‍ദ്ദേശവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഡിസംബര്‍ 21 ന് പുറത്തിറങ്ങുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.