പതിനാറാം വാര്‍ഷികാഘോഷത്തിന്റെ നിറവില്‍ സെന്റ് എലിസബത്ത് കോണ്‍വെന്റ് സ്‌കൂള്‍. ഇന്ന് നടക്കുന്ന എലിസ ഉത്സവ് 2022 ആന്യുവല്‍ ഗാല എന്നു പേരിട്ടിരിക്കുന്ന വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം തലശരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി നിര്‍വ്വഹിക്കും. കാസര്‍ഗോഡ് സഹോദയ പ്രസിഡന്റും കാഞ്ഞങ്ങാട് ക്രൈസ്റ്റ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാളുമായ റവ. ഫാ. മാത്യു കളപ്പുരയില്‍ അധ്യക്ഷത വഹിക്കും.
ഉത്തര മലബാറിന്റെ തിലകക്കുറിയായ വെള്ളരിക്കുണ്ടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സെന്റ് എലിസബത്ത് കോണ്‍വെന്റ് സ്‌കൂളിന് കര്‍മ്മ മേഖലയില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുന്ന ധാരാളം വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ ആഗ്രഹത്തിന് ഒത്ത വിദ്യാഭ്യാസം നല്‍കാന്‍ സാധിച്ചതില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് അഭിമാനിക്കാം.
സാമൂഹ്യസേവന സന്നദ്ധരായ മധ്യപ്രദേശിലെ ഇന്‍ഡോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഓഫ് സിസ്റ്റേഴ്സ് ഓഫ് സെന്റ് എലിസബത്ത് ചാരിറ്റബിള്‍ ആന്റ് എഡ്യുക്കേഷന്‍ സൊസൈറ്റി 2006 ജൂണ്‍ ഒന്നിനാണ് സെന്റ് എലിസബത്ത് കോണ്‍വെന്റ് സ്‌കൂളിന് തുടക്കം കുറിച്ചത്. മലയോര മേഖലയിലെ ആദ്യത്തെ സിബിഎസ്ഇ സ്‌കൂളാണിത്.
പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ കുട്ടികളുടെ കഴിവ് തെളിയിക്കുന്നതിന് സ്‌കൂള്‍ മാനേജ്മെന്റും അധ്യാപകരും എന്നും ശ്രദ്ധാലുക്കളാണ്.
ദൈവ ജനതയെ രൂപാവിഷ്‌കരണത്തിലൂടെ വിവേക ശാലികകളും ഉത്തരവാദിത്വ ബോധമമുള്ളവരുമായ പൗരരായി വാര്‍ത്തെടുക്കുക, കുടുംബ ബന്ധത്തിന് പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട് സമഗ്രമായ വിദ്യാഭ്യാസത്തിലൂടെ വിദ്യാര്‍ത്ഥികളുടെ സാര്‍വ്വത്രിക പുരോഗതി കൈവരിക്കുക എന്നിവ യഥാക്രമം സ്‌കൂള്‍ ഉയര്‍ത്തിപ്പിടിക്കുന്ന 'വിഷനും മിഷനു'മാണ്. ഇത്തരത്തിലുള്ള ഒരു വിദ്യാര്‍ത്ഥി സമൂഹത്തെ കെട്ടിപ്പടുക്കുക സ്‌കൂളിന്റെ ലക്ഷ്യവുമാണെന്ന് അധികൃതര്‍ പറയുന്നു.
വിദ്യാഭ്യാസം ഒരിക്കലും ഒരു ക്ലാസ് മുറിയുടെ ചുവരുകള്‍ക്കുള്ളില്‍ ഒതുക്കാനുള്ളതല്ല. വിദ്യാര്‍ഥികള്‍ ചുറ്റുപാടുമായി ഇടപഴകുകയും പരസ്പര ബന്ധം പുലര്‍ത്തുകയും വേണം. ജീവിതത്തില്‍ ഇവയ്ക്കൊക്കെ പ്രാധാന്യമുണ്ടെന്ന് മനസിലാക്കി കൊടുക്കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ ഒരുക്കിയിട്ടുണ്ട്.
വിദ്യാര്‍ഥിയിലെ സര്‍ഗാത്മകതയെ പുറത്തെടുക്കുന്നതിനും അവ പരിപോഷിപ്പിക്കുന്നതിനും സ്‌കൂള്‍ ശ്രദ്ധ ചെലുത്തുന്നു.
തുടര്‍ന്നങ്ങോട്ട് അഭൂതപൂര്‍വമായ നേട്ടങ്ങളാണ് സ്‌കൂള്‍ കൈവരിച്ചിട്ടുള്ളത്. സഹോദയ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് മേഖലകളില്‍ സംസ്ഥാന തലത്ത് നിന്ന് സ്‌കൂള്‍ സമുന്നത സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്. പഠനത്തോടൊപ്പം തന്നെ മോട്ടിവേഷന്‍ ക്ലാസുകള്‍, സെമിനാറുകള്‍, ഡിബേറ്റുകള്‍, കരിയര്‍ ഗൈഡന്‍സ്, കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഉപകാരപ്രദമാകുന്ന രീതിയിലുള്ള കൗണ്‍സിലിങ് എന്നിവയും നടത്തി വരുന്നു.
കൂടാതെ നൃത്തം, സംഗീതം, ചിത്രരചന, പബ്ലിക് സ്പീക്കിങ്, ഫുട്ബോള്‍, ബാസ്‌കറ്റ്ബോള്‍, ബാഡ്മിന്റണ്‍, കരാട്ടെ തുടങ്ങിയ വിവിധ മേഖലകളിലുള്ള പരിശീലനവും നല്‍കി കുട്ടികളെ ഉന്നത നിലവാരത്തിലെത്തിക്കാന്‍ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. ഇവ കൂടാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളായ വൃദ്ധസദന-അനാഥാലയ സന്ദര്‍ശനം, രോഗികള്‍ക്കും അശരണര്‍ക്കും വേണ്ട സഹായം എത്തിച്ചുകൊടുക്കല്‍, ഭവന നിര്‍മ്മാണ സഹായം, സാധുജന സേവനം, പഠന സഹായം ഇങ്ങനെ കുട്ടികളില്‍ മാനുഷിക മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ പര്യാപ്തമായ എല്ലാ പ്രവര്‍ത്തനങ്ങളും സ്‌കൂള്‍ മാനേജ്മെന്റും അധ്യാപകരും രക്ഷകര്‍ത്താക്കളും വിദ്യാര്‍ഥികളും ചേര്‍ന്ന് സംഘടിപ്പിക്കാറുണ്ട്.
സയന്‍സ്-കമ്പ്യൂട്ടര്‍ ലാബുകള്‍, ക്ലാസുകളുടെ അടിസ്ഥാനത്തിലുള്ള പ്രത്യേകം പ്രത്യേകം ലൈബ്രറി സൗകര്യങ്ങള്‍ എന്നിവ സ്‌കൂളിന്റെ എടുത്തു പറയേണ്ട നേട്ടങ്ങളാണ്. മെഡിക്കല്‍ ഫീല്‍ഡ് ഉള്‍പ്പെടെ വ്യത്യസ്ത മേഖലകളില്‍ രാജ്യത്തിനകത്തും പുറത്തും സേവനമനുഷ്ഠിക്കുന്ന ധാരാളം പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ സ്‌കൂളിന് സാധിച്ചത് എസ്ഇഎസിന്റെ വിജയമായി കാണുന്നു. അതുപോലെ തന്നെ നീറ്റ് എക്സാം സെന്ററായി തെരഞ്ഞെടുക്കപ്പെട്ട മലയോര മേഖലയിലെ ഒരേയൊരു സ്‌കൂളാണ് സെന്റ് എലിസബത്ത് കോണ്‍വെന്റ് സ്‌കൂള്‍.
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ജ്യോതി മലേപറമ്പില്‍, മാനേജര്‍ സിസ്റ്റര്‍ ഗ്രേസ് പാലംകുന്നേല്‍ എന്നിവരാണ് ഇന്ന് ഈ സ്‌കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്.
മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തെയും കുട്ടികളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയെയും ലക്ഷ്യം വച്ചുകൊണ്ട് പ്രതിഭകളെ വാര്‍ത്തെടുക്കുന്ന പാതയില്‍ സെന്റ് എലിസബത്ത് കോണ്‍വെന്റ് സ്‌കൂള്‍ ഇന്നും മുന്നേറിക്കൊണ്ടിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.