ഭാരത് ബയോടെക്കിന്റെ മൂക്കിലൊഴിക്കാവുന്ന കോവിഡ് പ്രതിരോധ വാക്സിന് അന്തിമ അനുമതി ഉടന്‍

 ഭാരത് ബയോടെക്കിന്റെ മൂക്കിലൊഴിക്കാവുന്ന കോവിഡ് പ്രതിരോധ വാക്സിന് അന്തിമ അനുമതി ഉടന്‍

ന്യൂഡല്‍ഹി: ഭാരത് ബയോടെക്കിന്റെ മൂക്കിലൊഴിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിന്‍ കരുതല്‍ ഡോസായി ഉടന്‍ നല്‍കിയേക്കും. ഡ്രഗ്‌സ് കണ്‍ട്രോളറുടെ അന്തിമ അനുമതി ലഭിച്ചാലുടന്‍ മൂക്കിലൊഴിക്കാവുന്ന കൊവാക്‌സിന്‍ കരുതല്‍ ഡോസായി നല്‍കാനാണ് നീക്കം. ഇതിനായി അടുത്തയാഴ്ച തന്നെ കോവിന്‍ പോര്‍ട്ടിലില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി ലഭിക്കുന്നതോടെ മൂക്കിലൊഴിക്കാവുന്ന കൊവാക്സിന്‍ രാജ്യത്തെ ആദ്യത്തെ നേസല്‍ വാക്‌സിന്‍ ആകും. 18 വയസിന് മുകളിലുള്ളവര്‍ക്കായിരിക്കും ആദ്യം വാക്‌സിന്‍ നല്‍കുക. ഇതിന്റെ വില ഉടന്‍ നിശ്ചയിക്കും. ചൈനയില്‍ പടര്‍ന്നുപിടിച്ച കോവിഡ് ഉപവകഭേദം ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടികള്‍ക്ക് ഗതിവേഗം വന്നത്. എല്ലാവരും കരുതല്‍ ഡോസ് എടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.

അതേസമയം ജാഗ്രത കൈവിടരുതെന്നും എല്ലാവരും മാസ്‌ക് ധരിക്കാന്‍ തയ്യാറാവണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതുവരെ മുന്‍കരുതല്‍ വാക്‌സിന്‍ എടുക്കാത്ത പ്രായമായവരും ആരോഗ്യസ്ഥിതി മോശമായവരും ഉടന്‍തന്നെ ഇതിന് തയ്യാറാവണം. മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെ നിര്‍ബന്ധമാക്കണമെന്നും ഉന്നതതല യോഗത്തില്‍ മോഡി നിര്‍ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.