ബംഗളൂരു: അധികാരത്തിലെത്തിയാല്‍ എഴുതി തള്ളാമെന്നും കര്‍ഷകര്‍ ആവശ്യത്തിനു വായ്പ എടുക്കാനും ആഹ്വാനം ചെയ്ത് കര്‍ണാടക എംഎല്‍എ. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ഭാര്യയും ജെഡി(എസ്) എംഎല്‍എയുമായ അനിത കുമാരസ്വാമിയാണ് വിവാദ പ്രസ്താവന നടത്തിയത്.
പാര്‍ട്ടിക്ക് അധികാരം ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ എല്ലാ വായ്പകളും എഴുതിത്തള്ളുമെന്നായിരുന്നു അവരുടെ വാഗ്ദാനം. 'അധികാരത്തില്‍ വന്ന് 24 മണിക്കൂറിനുള്ളില്‍ വായ്പ എഴുതിത്തള്ളുമെന്ന് കുമാരണ്ണ ധകുമാരസ്വാമി വാഗ്ദാനം ചെയ്തിരുന്നു. നിങ്ങള്‍ എത്ര വേണമെങ്കിലും വായ്പയെടുക്കുക. 24 മണിക്കൂറിനുള്ളില്‍ എല്ലാ വായ്പകളും എഴുതിത്തള്ളും.. ഒരു പ്രശ്‌നവുമില്ല'- ഇതായിരുന്നു അനിത കുമാരസ്വാമിയുടെ വാക്കുകള്‍.
ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. അടുത്ത വര്‍ഷം നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ജെഡി(എസ്) ഒരുങ്ങുന്നതിനിടെയാണ് പരാമര്‍ശം.
മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകനും പാര്‍ട്ടിയുടെ യുവജന വിഭാഗം അധ്യക്ഷനുമായ നിഖില്‍ കുമാരസ്വാമിയെ 2023ലെ തിരഞ്ഞെടുപ്പില്‍ രാമനഗര മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി ജെഡി(എസ്) നേതൃത്വം നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
ഏപ്രില്‍-മെയ് മാസത്തോടെ നടക്കാന്‍ സാധ്യതയുള്ള തിരഞ്ഞെടുപ്പിന് ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ ആദ്യ രാഷ്ട്രീയ പാര്‍ട്ടിയാണ് ജെഡി(എസ്).
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.