ന്യൂഡൽഹി: കോവിഡ് വ്യാപന കാലത്ത് ആരംഭിക്കുകയും പിന്നീട് തുടരുകയും ചെയ്ത സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് തീരുമാനം. ദേശീയ ഭക്ഷ്യസുരക്ഷ പദ്ധതിക്കു കീഴിൽ 81.35 കോടി പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
2022 ഡിസംബര്‍ മാസത്തോടെ അവസാനിക്കേണ്ട പദ്ധതിയാണ് 2023 ഡിസംബര്‍ വരെ നീട്ടാന്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. ഒരു വര്‍ഷത്തേക്ക് രണ്ട് ലക്ഷം കോടി രൂപ പദ്ധതിക്കായി ചെലവ് വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതിമാസം അഞ്ചു കിലോ ഭക്ഷ്യധാന്യമാണ് സൗജന്യമായി നൽകുക. പദ്ധതി നടപ്പാക്കാൻ രണ്ടു ലക്ഷം കോടി രൂപ അധിക ചെലവ് വരും. ഇത് കേന്ദ്രം വഹിക്കും.
നിലവിൽ പദ്ധതിക്കു കീഴിൽ 2-3 രൂപ നിരക്കിലാണ് പ്രതിമാസം അഞ്ചു കിലോ ഭക്ഷ്യധാന്യങ്ങൾ നൽകുന്നത്. മൂന്നു രൂപ നിരക്കിൽ അരിയും രണ്ടു രൂപ നിരക്കിൽ ഗോതമ്പും അനുവദിച്ചിരുന്നു. ഇതാണ് പൂർണമായും സൗജന്യമാക്കിയത്.
കൂടാതെ, അന്ത്യോദയ അന്നയോജന (എ.എ.വൈ) പദ്ധതിക്കു കീഴിൽ വരുന്ന കുടുംബങ്ങൾക്ക് പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യങ്ങളും സൗജന്യമായി നൽകിവരുന്നുണ്ട്. അതേസമയം, ഡിസംബർ 31ന് കാലാവധി അവസാനിക്കുന്ന പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പി.എം.ജി.കെ.എ.വൈ) പദ്ധതി നീട്ടി നൽകേണ്ടതില്ലെന്നും തീരുമാനിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.