മഞ്ഞളിന്റെ ആരോഗ്യ ഗുണങ്ങൾ

മഞ്ഞളിന്റെ ആരോഗ്യ ഗുണങ്ങൾ

ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒരു സുഗന്ധ വ്യഞ്ജനം ആണ് മഞ്ഞൾ. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന “കുർക്കുമിൻ” എന്ന ഘടകം ആണ് ഇതിനെ ഇത്രത്തോളം ഗുണമുള്ളതാക്കി തീർക്കുന്നത്. മഞ്ഞളിലന്റെ തൂക്കത്തിന്റെ വെറും മൂന്ന് ശതമാനം മാത്രമാണീ കുർക്കുമിൻ അടങ്ങിയിരിക്കുന്നത്. എന്നാൽ പലപ്പോഴും കുർക്കുമിൻ ശരിയായ രീതിയിൽ രക്തത്തിൽ ആഗീകരണം ചെയ്യുവാൻ കഴിയുന്നില്ല. ഇത് കുരുമുളകുമായി ചേർത്ത് കഴിക്കുമ്പോൾ കുരുമുളകിൽ അടങ്ങിയിരിക്കുന്ന പെപ്പറിൻ (pepperine) എന്ന ഘടകം ആഗീകരണം എളുപ്പത്തിലാക്കുന്നു.

ശരീരത്തിലെ നീരും വേദനയും കുറയ്ക്കുവാനും രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുവാനും മഞ്ഞൾ നല്ലതാണ്. ഇത് ആർത്രൈറ്റിസ് കുറയ്ക്കുന്നു. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്ന ഹോർമോണിന്റെ പ്രവർത്തനത്തെ വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു. ഇത് വിഷാദരോഗം, അൽഷിമേഴ്‌സ് എന്നിവ കുറയ്ക്കുന്നു. ഹൃദയത്തിലേക്കു രക്തം പമ്പ്‌ ചെയ്തു ഹൃദ്രോഗം വരാതെ ഹൃദയത്തെ സംരക്ഷിക്കുന്നു. മഞ്ഞളിന്റെ മറ്റൊരു ഗുണമെന്നത് എല്ലാത്തരത്തിലുമുള്ള ക്യാൻസറിന്റെ വളർച്ച തടയുവാൻ കുർക്കുമിന് കഴിയുന്നു എന്നാണ്. ശരീരത്തിലെ വിഷവസ്തുക്കളെ എളുപ്പത്തിൽ പുറംതള്ളി കരളിന്റെ പ്രവർത്തനത്തെ എളുപ്പത്തിലാക്കുന്നു.

മുടിക്കും ചർമ്മത്തിനും ഒത്തിരി ഗുണങ്ങൾ ലഭിക്കുന്നതിന് മഞ്ഞൾ പതിവായി ഉപയോഗിക്കാവുന്നതാണ്. പല്ലുകളുടെയും എല്ലുകളുടെയും ബലത്തിനും വേഗം മുറിവ് ഉണങ്ങുന്നതിനും കുർക്കുമിൻ നല്ലതാണ്. വൈറസ്, ഫംഗസ് രോഗബാധ കുറയ്ക്കുവാൻ ഇത് സഹായിക്കുന്നു. അതായത് രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നു. മഞ്ഞൾ വെള്ളം കുടിക്കുന്നത് ശ്വാസഘോഷത്തിനു ഒത്തിരി നല്ലതാണ്, ശരീര തൂക്കം കുറയ്‌ക്കേണ്ടവർക്കും, പ്രമേഹം, ബി.പി രോഗികൾക്കും മഞ്ഞൾ നല്ലതാണ്.

ധാരാളം ഗുണങ്ങളുള്ള മഞ്ഞൾ നമുക്ക് കറികളിലും, സൂപ്പിലും പാലിലും ഒക്കെ ചേർത്ത് ഉപയോഗിക്കാവുന്നതാണ്. മായം കലരാത്ത മഞ്ഞൾ ഉപയോഗിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഡയറ്റീഷ്യൻ അനുമോൾ ജോജി
ചെന്നൈ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.