ന്യൂഡല്‍ഹി: മദ്യപാനികള്‍ക്ക് പെണ്‍മക്കളെയും സഹോദരിമാരെയും വിവാഹം കഴിച്ച് നല്‍കരുതെന്ന് കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി കൗശല്‍ കിഷോര്‍.
ഒരു റിക്ഷാ വലിക്കുന്നയാളോ തൊഴിലാളിയോ ഒരു മദ്യപാനിയെക്കാള്‍ മികച്ച വരനായിരിക്കും. മദ്യപാനിയുടെ ആയുസ്് വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. ലംഭുവ നിയമസഭാ മണ്ഡലത്തില്‍ സംഘടിപ്പിച്ച ഡീഅഡിക്ഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എന്റെ മകനായ ആകാശ് കിഷോറിന് സുഹൃത്തുക്കളോടൊപ്പം മദ്യം കഴിക്കുന്ന ശീലമുണ്ടായിരുന്നു, അവനെ ഡീ അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. അവന്‍ ആ ദുശീലം ഉപേക്ഷിക്കുമെന്ന് കരുതി. ആറ് മാസത്തിന് ശേഷം അവന്‍ വിവാഹിതനായി.
എന്നാല്‍, വിവാഹത്തിന് ശേഷം വീണ്ടും മദ്യപിക്കാന്‍ തുടങ്ങി. അത് ഒടുവില്‍ അത് മരണത്തിലേക്ക് നയിച്ചു. രണ്ട് വര്‍ഷം മുമ്പ് ഒരു ഒക്ടോബര്‍ 19 ന് ആകാശ് മരിക്കുമ്പോള്‍ അവന്റെ മകന് രണ്ട് വയസ് മാത്രമാണ് ഉണ്ടായിരുന്നത്' - കേന്ദ്രമന്ത്രി പറഞ്ഞു.
തന്റെ മരുമകള്‍ വിധവയായത് മദ്യം മൂലമാണെന്നും ഇതില്‍ നിന്ന് പെണ്‍മക്കളെയും സഹോദരിമാരെയും രക്ഷിക്കണമെന്നും കൗശല്‍ കിഷോര്‍ പറഞ്ഞു. എംപിയായ താനും എംഎല്‍എയായ ഭാര്യയും ശ്രമിച്ചിട്ടും മകന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഒരു സാധാരണക്കാരന്‍ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.
'സ്വാതന്ത്ര്യ സമരത്തില്‍ 90 വര്‍ഷത്തിനിടെ 6.32 ലക്ഷം പേര്‍ ബ്രിട്ടീഷുകാരോട് പോരാടി ജീവന്‍ ബലിയര്‍പ്പിച്ചു, അതേസമയം മദ്യാസക്തി മൂലം ഓരോ വര്‍ഷവും 20 ലക്ഷം ആളുകള്‍ മരിക്കുന്നു. കാന്‍സര്‍ മൂലം ഉണ്ടാകുന്ന മരണങ്ങളില്‍ 80 ശതമാനവും പുകയില, സിഗരറ്റ്, ബീഡി എന്നിവ ശീലമാക്കുന്നത് കൊണ്ടാണെന്നും അദേഹം ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.