അതിർത്തി പ്രദേശങ്ങളിൽ സ്ഥിരത ഉയർത്തിപ്പിടിക്കാൻ തയ്യാർ; അതിർത്തി സംഘർഷങ്ങളിൽ സമവായത്തിന് വഴങ്ങി ചൈന

അതിർത്തി പ്രദേശങ്ങളിൽ സ്ഥിരത ഉയർത്തിപ്പിടിക്കാൻ തയ്യാർ; അതിർത്തി സംഘർഷങ്ങളിൽ സമവായത്തിന് വഴങ്ങി ചൈന

തവാങ്: അരുണാചൽ പ്രദേശിലെ തവാങ്ങിൽ ഇന്ത്യൻ ആർമിയും, പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) സൈനികരും തമ്മിലുള്ള ഏട്ടുമുറ്റലിനെ തുടർന്ന് ഇരു രാജ്യങ്ങൾക്കിടയിൽ രൂപപ്പെട്ട സംഘർഷത്തിൽ അയവിന് സാധ്യത. പിന്മാറ്റം പ്രഖ്യാപിച്ചു ചൈന നേരിട്ടെത്തിയതോടെയാണ് മൂന്നാഴ്ച്ചയിലേറെയായി അതിർത്തി മേഖലയിൽ ഉണ്ടായിരുന്ന സംഘർഷത്തിന് അയവുണ്ടായത്. 

ഇന്ത്യ-ചൈന ബന്ധത്തിന്റെ സുസ്ഥിര വളർച്ചയിലേക്കുള്ള ദിശയിൽ ഇന്ത്യയുമായി പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്‌തു. ഇരു രാജ്യങ്ങളും നയതന്ത്ര മാർഗങ്ങളിലൂടെ ആശയവിനിമയം നടത്തുന്നുണ്ടെന്നും അതിർത്തി പ്രദേശങ്ങളിൽ സ്ഥിരത ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

"ചൈനയും ഇന്ത്യയും നയതന്ത്ര, സൈനിക-സൈനിക മാർഗങ്ങളിലൂടെ ആശയവിനിമയം നിലനിർത്തിയിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിൽ സ്ഥിരത ഉയർത്തിപ്പിടിക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്" മന്ത്രി കൂട്ടിച്ചേർത്തു. 

ഡിസംബർ 20ന് ഇന്ത്യയും ചൈനയും 17-ാമത് കമാൻഡർ തല ചർച്ചകൾ നടത്തുകയും പടിഞ്ഞാറൻ മേഖലയിൽ സുരക്ഷയും സ്ഥിരതയും നിലനിർത്താൻ ഇരു കൂട്ടരും സമ്മതം മൂളുകയും ചെയ്‌ത ശേഷമാണ് ഈ പുതിയ സംഭവ വികാസം ഉണ്ടായിരിക്കുന്നത്. മേഖലയിലെ സുരക്ഷയും സ്ഥിരതയും നിലനിർത്താൻ ഇരു കക്ഷികളും ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിലൂടെ അറിയിച്ചിരുന്നു.

നേരത്തെ ഡിസംബർ ഒൻപതിന് അരുണാചൽ പ്രദേശിലെ തവാങ് സെക്‌ടറിലെ യഥാർത്ഥ നിയന്ത്രണരേഖയിലാണ് ഇന്ത്യ ചൈന സൈനികർക്ക് ഇടയിൽ സംഘർഷം ഉണ്ടായത്. ഇക്കാര്യം ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചിരുന്നു. ഇന്ത്യൻ സൈനികരിൽ ആറ് പേർക്കാണ് പരിക്കേറ്റത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.