തിരുവനന്തപുരത്ത് കടലില്‍ കാണാതായ മൂന്നുപേരെ കണ്ടെത്താനായില്ല; തിരച്ചില്‍ ഇന്നും തുടരുന്നു

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മൂന്നുപേരെ കണ്ടെത്താനായില്ല; തിരച്ചില്‍ ഇന്നും തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പല ഇടങ്ങളിലായി കടലില്‍ കാണാതായ നാല് പേരിൽ മൂന്നുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. ഇന്നലെ രാത്രി നിർത്തിവച്ച തിരച്ചിൽ ഇന്ന് രാവിലെ പുനഃരാരംഭിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെയാണ് തിരച്ചില്‍. ഇന്നലെ രാത്രി വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും ശക്തമായ തിരയും അടിയൊഴുക്കും പ്രതിസന്ധിയായതിനാൽ ഒരാളുടെ മൃതദേഹമേ ലഭിച്ചിരുന്നുള്ളൂ.

പുത്തന്‍തോപ്പില്‍ രണ്ടുപേരെയും അഞ്ചുതെങ്ങ് മാമ്പള്ളിയില്‍ ഒരാളെയുമാണ് കാണാതായത്. ശ്രേയസ് (16), സാജിദ് (19) എന്നിവരേയാണ് പുത്തന്‍തോപ്പില്‍ നിന്ന് കാണാതായത്. മാമ്പള്ളി സ്വദേശി സാജന്‍ ആന്റണി (34) യേയാണ് അഞ്ചുതെങ്ങില്‍ നിന്ന് കാണാതായത്. തുമ്പയില്‍ കടലില്‍ കുളിക്കാനിറങ്ങി തിരയില്‍പ്പെട്ട് കാണാതായ ആറാട്ടുവഴി സ്വദേശി ഫ്രാങ്കോയുടെ മൃതദേഹമാണ് ഞായറാഴ്ച കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഞായറാഴ്ച കടല്‍ പ്രക്ഷുബ്ദമായിരുന്നു. ഒപ്പം തന്നെ അടിയൊഴുക്കും ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇന്നലെ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാള്‍ തിരയില്‍പെട്ടെങ്കിലും മത്സ്യത്തൊഴിലാളികള്‍ ഇയാളെ രക്ഷപ്പെടുത്തി കരയിലെത്തിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.